HOME
DETAILS
MAL
വിഴിഞ്ഞം തുറമുഖം: നിര്‍മാണ കാലാവധി നീട്ടേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്
backup
March 28 2018 | 02:03 AM
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് സമയം നീട്ടിനല്‍കേണ്ടതില്ലെന്ന് പദ്ധതിയുടെ പുരോഗതി പരിശോധിച്ച ഏജന്‍സി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി. തുറമുഖ നിര്‍മാണം വൈകുകയാണെങ്കില്‍ നിര്‍മാതാക്കളായ അദാനി പോര്‍ട്സില്‍നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ പരിശോധിക്കണമെന്ന നിര്‍ദേശവും ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
ഓഖി ചുഴലിക്കാറ്റ് കാരണം ഡ്രഡ്ജറുകള്‍ കേടായതിനാല്‍ തുറമുഖ നിര്‍മാണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി പോര്‍ട്സ് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
സ്റ്റുപ് കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ്ലിമിറ്റഡ് എന്ന കമ്പനിയാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ സ്വതന്ത്ര എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."