HOME
DETAILS

ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ബില്ല് സമ്പ്രദായം

  
backup
March 28 2018 | 02:03 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be



കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഉണ്ടാകുന്ന ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ബില്ല് സമ്പ്രദായം നടപ്പാക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ വലിയ പദ്ധതികളുടെ തുക പദ്ധതി തീരുന്നതിന് മുന്‍പു തന്നെ ഘട്ടംഘട്ടം പാര്‍ട്ട് ബില്ലായി ട്രഷറികളില്‍നിന്ന് വാങ്ങുന്നതിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പദ്ധതി തുക വര്‍ഷാവസാനത്തില്‍ ഒന്നിച്ചു ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനും പദ്ധതി നിര്‍വഹണം വേഗത്തിലാക്കുന്നതിനുമാണ് പാര്‍ട്ട് ബില്ല് സമ്പ്രദായം നടപ്പിലാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് നിലവില്‍ ട്രഷറികളില്‍നിന്ന് ബില്ലുകള്‍ വാങ്ങുന്നത്.
ഇതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ട്രഷറികളുടെ പ്രവര്‍ത്തനം തിരക്കിലമരുകയാണ്. പദ്ധതികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ബില്ലുകള്‍ വാങ്ങുന്നതോടെ മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്യുന്ന ബില്ലുകളും ഫണ്ടുകളും കുറയും.
പാര്‍ട്ട് ബില്ലുകള്‍ നല്‍കുമ്പോള്‍ പദ്ധതികളുടെ തുടര്‍ പ്രവൃത്തി നടത്തുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ജനുവരി ഒന്നു മുതല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് പാര്‍ട്ട് ബില്ല് അനുവദിക്കും. റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികളുടെ വലിയ ബില്ലുകളാണ് നിലവില്‍ ട്രഷറികളില്‍ അവസാനം എത്തുന്നത്. ഇതോടെ ചെറിയ തുകയടക്കം ട്രഷറികളില്‍നിന്നു വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ വര്‍ഷം തന്നെ 4904.58 കോടി രൂപയുടെ ബില്ലുകള്‍ വിവിധ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു ദിനങ്ങള്‍ അവധിയായതിനാല്‍ ബില്ലുകള്‍ തീര്‍പ്പാക്കാനാകില്ല. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ഈ വര്‍ഷം തന്നെ ട്രഷറികളിലെ അമിതഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  27 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago