HOME
DETAILS

സഊദിക്ക് നേരെ ഉപയോഗിച്ചത് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യമിട്ടത് വിമാനത്താവളങ്ങള്‍

  
backup
March 28 2018 | 02:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

 


റിയാദ്: സഊദിക്ക് നേരെ യമനിലെ ഹൂതികള്‍ തൊടുത്തു വിട്ട മിസൈലുകള്‍ ഇറാന്‍ നിര്‍മിത 'ഖിയാം' മിസൈലുകളാണെന്ന് സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കി. തിങ്കളാഴ്ച്ച രാത്രി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറബ് സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ കേണല്‍ തുര്‍ക്കി അല്‍ മാലികി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ 'സയാദ്' മിസൈലുകള്‍ നേരത്തെ ഹൂതികള്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് സഖ്യസേന പിടിച്ചെടുത്തിട്ടുണ്ടെന്നും അല്‍ മാലികി വെളിപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഹൂതികള്‍ക്ക് ഇറാന്‍ നല്‍കിയതിനുള്ള തെളിവുകളും അദ്ദേഹം പുറത്ത് വിട്ടു.
അനുയോജ്യമായ സമയത്തും സ്ഥലത്തും ഇറാന് തിരിച്ചടി നല്‍കും. സഊദിക്കെതിരേ ഇത്‌വരെ 104 ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികള്‍ തൊടുത്തു വിട്ടത്. യമനിലെ ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയില്‍ നിന്നും ഇമ്രാനില്‍ നിന്നുമാണ് സഊദിക്കെതിരേയുള്ള മുഴുവന്‍ മിസൈല്‍ ആക്രമണങ്ങളും നടത്തുന്നത്. ഹൂതികള്‍ക്ക് ആയുധം കൈമാറാന്‍ യമനിലെ ഹുദൈദ തുറമുഖം ഇറാന്‍ ദുരുപയോഗം ചെയ്യുകയാണ്. സന്നദ്ധ സഹായ വിമാനങ്ങള്‍ ആക്രമിക്കപ്പെടുന്നതിന് ഇത് ഇടയാക്കിയേക്കുമെന്നും സഖ്യ സേന വക്താവ് പറഞ്ഞു.
എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ അറബ് സഖ്യസേന ഇറാനെതിരേ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിര്‍ണായകം. ഇത് സംബന്ധിച്ചുള്ള സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം, സഊദിയിലെ റിയാദ്, ജിസാന്‍, അബഹ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഹൂതികള്‍ വ്യക്തമാക്കി. എന്നാല്‍, ഹൂതികളുടെ വെളിപ്പെടുത്തലിനു മുന്‍പ് തന്നെ അല്‍ ജസീറ ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago