HOME
DETAILS
MAL
'ടിയാന്‍ഗോങ്-1' ഈ വാരാന്ത്യത്തില്‍ ഭൂമിയില്‍ പതിക്കും
backup
March 28 2018 | 02:03 AM
ഫ്രാങ്ക്ഫര്‍ട്ട്: ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ 'ടിയാന്‍ഗോങ്-1' ഈ വാരാന്ത്യത്തില്‍ ഭൂമിയില്‍ പതിക്കുമെന്നു ശാസ്ത്രജ്ഞര്‍. അടുത്ത വെള്ളിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കുമിടയിലായിരിക്കുമിത്.
ആയിരക്കണക്കിനു സ്ക്വയര്‍ കി.മീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുമെന്നും മുന്നറിയിപ്പുണ്ട്. യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി(ഇ.എസ്.എ)യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍, ഇത് ജനങ്ങള്‍ക്കുണ്ടാക്കുന്ന അപകടസാധ്യത വളരെ കുറവാണെന്ന് ഇ.എസ്.എ അറിയിച്ചു. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിനും ബ്രിട്ടനിലെ ലണ്ടനുമിടയില്‍ ഒരിടത്തായിരിക്കും 10.4 മീറ്റര്‍ നീളമുള്ള നിലയം പതിക്കുക. കൃത്യമായ സ്ഥലം ഇനിയും കണ്ടെത്താനായിട്ടില്ല.
2011ലാണ് 8,500 ടണ്‍ ഭാരമുള്ള 'ടിയാന്‍ഗോങ്-1' ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."