എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിംഗപ്പൂര്‍ സര്‍വിസ് ആരംഭിച്ചു
നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരിയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വിസ് ആരംഭിച്ചു. ആദ്യ വിമാനമായ ഐ.എക്‌സ് 484 ഞായറാഴ്ച രാവിലെ 10.40ന് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിമാന കംപനി ഈ റൂട്ടില്‍ സര്‍വിസ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളില്‍ മധുര വഴിയാണ് സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ്. രാവിലെ 10.40 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7 മണിക്ക് സിംഗപ്പൂരിലെത്തും. സിങ്കപ്പൂരില്‍ നിന്നും തിരിച്ച് രാത്രി 8.10 ന് പുറപ്പെട്ട് 11.45ന് നെടുമ്പാശ്ശേരിയിലെത്തും.
189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737800 വിമാനമാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുക. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തെ 17 നഗരങ്ങളില്‍ നിന്ന് 13 വിദേശ നഗരങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."