HOME
DETAILS
MAL
ഫാറൂഖ് കോളജ് അധ്യാപകനെതിരേ കേസെടുത്തത് മതസ്വാതന്ത്ര്യം തടയാനുള്ള ആസൂത്രിത ശ്രമം
backup
March 28 2018 | 03:03 AM
കണ്ണൂര്‍: ഫാറൂഖ് കോളജ് കാംപസിനു പുറത്ത് മതപഠന ക്ലാസില്‍ ഉപമകള്‍ ഉപയോഗിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഫാറൂഖ് കോളജ് അധ്യാപകനെതിരേ കേസെടുത്തത് മതസ്വാതന്ത്ര്യം തടയാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും ഇത്തരം കാര്യങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും ജില്ലാ സംയുക്ത മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.പി ഉമര്‍ മുസ്ലിയാര് അധ്യക്ഷനായി.
കെ.കെ.പി അബ്ദുള്ള മുസ്ലിയാര്, അബ്ദുറഹ്മാന് കല്ലായി, സി.എച്ച് അബൂബക്കര്‍ ഹാജി, അഹ്മദ് തേര്‍ലായി, അബ്ദുല്ല ഹാജി, സി. അഹ്മദ് കുട്ടി, അശ്റഫ് ബംഗാളി മുഹല്ല, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുള്‍ ബാഖി, എസ്.കെ ഹംസ ഹാജി, എല്‍.വി അബ്ദുല്‍ മജീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി ഹാജി, പാലത്തായി മൊയ്തു ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."