സഹോദരന്റെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുതുതര പരുക്ക്
കരുനാഗപ്പള്ളി:സഹോദരന്റെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കുലശേഖരപുരം കടത്തൂര്‍ ചക്കാലത്തറയില്‍ വസുന്ധര എന്ന സബൂറ(53), ഭര്‍ത്താവ് മുഹമ്മദ് ഖാന്‍ (71) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇരുവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ദമ്പതികള്‍ വീട്ടില്‍ ഇരിക്കവേ അയല്‍വാസിയായ വസുന്ധരയുടെ സഹോദരന്‍ നിസാര കാര്യം പറഞ്ഞ് രോക്ഷാകുലനാവുകയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന മുളക് പൊടി കലക്കിയ വെള്ളം ദമ്പതിമാരുടെ ദേഹത്തേക്ക് ഒഴിച്ച് കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തലയില്‍ അടിയേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് മുഹമ്മദ് ഖാന്റെ കൈക്ക് മാരകമായി പരുക്കേറ്റിട്ടുണ്ട്.
രണ്ട് വിരലുകള്‍ക്ക് പൊട്ടലുണ്ടായി. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
സബൂറക്ക് തലക്കും കൈക്കും പരുക്കേറ്റു. കഴിഞ്ഞ ഓഗസ്റ്റിനും ഇത് പോലെ ആക്രമണം നടത്തിയിരുന്നതായും ഇതിന്റെ കേസ് നടന്ന് കൊണ്ടിരിക്കെയാണ് ഈ സംഭവമെന്നും ദമ്പതികള്‍ പറയുന്നു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."