HOME
DETAILS

ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

  
backup
March 28 2018 | 05:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-36-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4

 

കാക്കനാട്: എറണാകുളം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളും പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അഅസിസ്റ്റന്റ് ഡയറക്ടറാഫീസ്, പെര്‍ഫോമന്‍സ് യൂനിറ്റ് ആഫീസുകള്‍ എന്നിവയും സദ്ഭരണ സ്ഥാപനങ്ങളാക്കുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാ ഫീസ്, അസി.ഡയറക്ടറാഫീസ്, ആറ് പെര്‍ഫോമന്‍സ് ആഡിറ്റ് യൂനിറ്റ് ആഫീസുകള്‍ എന്നിവ സദ്ഭരണ സ്ഥാപനങ്ങളായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രഖ്യാപിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സദ്ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ജനസൗഹൃദമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടര്‍ ഓഫീസ്, അസി.ഡയറക്ടര്‍ ഓഫീസ് എന്നിവ പേപ്പര്‍ ലെസ് കാര്യാലയങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫയല്‍ ട്രാക്കിങ്, ഫയല്‍ പ്രൊസസിങ് സോഫ്റ്റ്‌വെയര്‍ ആയ സൂചിക സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.
ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കുമ്പളങ്ങി, കടമക്കുടി, മണീട്, മുളന്തുരുത്തി, മുളവുകാട്, ചേന്ദമംഗലം, ഏഴിക്കര, കുഴുപ്പിള്ളി, നായരമ്പലം, പളളിപ്പുറം, ചെങ്ങമനാട്, കാലടി, കുന്നുകര, മൂക്കന്നൂര്‍, നെടുമ്പാശേരി, തുറവൂര്‍, അശമന്നൂര്‍, കീരംപാറ, മുടക്കുഴ, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, വാരപ്പെട്ടി, ചൂര്‍ണ്ണിക്കര, കിഴക്കമ്പലം, തിരുവാണിയൂര്‍, വാളകം, ആവോലി, ഇലഞ്ഞി, കല്ലൂര്‍ക്കാട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, വടവുകോട് പുത്തന്‍കുരിശ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് സദ്ഭരണ പുരസ്‌കാരം ലഭിച്ചത്. 36 ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ചേര്‍ന്ന് സദ്ഭരണ സാക്ഷ്യപത്രങ്ങള്‍ ജില്ലാ കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളും സൂചിക ബാക്ക് ഓഫീസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പേപ്പര്‍ലെസ് ആക്കുക, പൊതുജനങ്ങളുടെ അപേക്ഷകളില്‍ എസ്എംഎസ് അലര്‍ട്ട്, ഓണ്‍ലൈന്‍ ഫയല്‍ ട്രാക്കിംഗ് സൗകര്യം, രജിസ്റ്ററുകള്‍ കാലികമാക്കി സൂക്ഷിക്കുക, ബോര്‍ഡുകള്‍ കാലികമാക്കി പ്രദര്‍ശിപ്പിക്കുക, ഫയല്‍ അദാലത്തുകള്‍ നടത്തി സീറോ പെന്‍ഡിംഗ് ഫയല്‍ എന്ന നേട്ടം കൈവരിക്കുക, രേഖകള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭ്യമാകത്തവിധം സജ്ജീകരിക്കുക തുടങ്ങിയവയാണ് സദ്ഭരണ പ്രവര്‍ത്തന പദ്ധതി.
പഞ്ചായത്ത് അസി.ഡയറക്ടര്‍ സാമുവല്‍ എസ്. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, ഡി.ഡി.പി ടിമ്പിള്‍ മാഗി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  10 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago