ഇളംദേശം ബ്ലോക്കിന് 11.5 കോടിയുടെ ബജറ്റ്: കാര്‍ഷിക-ഭവന-വനിതാ മേഖലയ്ക്ക് മുന്‍തൂക്കം
ആലക്കോട്: ഇളംദേശം ബ്ലോക്കില്‍ കാര്‍ഷിക-ഭവന-വനിതാ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള 11.5 കോടി രൂപയുടെ ബജറ്റ് ഐക്യകണ്‌ഠേന പാസാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്‍ അവതരിപ്പിച്ച ബജറ്റില്‍ 4000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ പദ്ധതിക്കായി 50 ലക്ഷം രൂപയും, നെല്‍കൃഷി സഹായത്തിനായി 10 ലക്ഷം രൂപയും , ഫല വൃക്ഷ കൃഷിയുടെ അഭിവൃദ്ധിക്കായി 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തി കാര്‍ഷിക മുന്‍ഗണന ബജറ്റാണ് അവതിപ്പിച്ചത്.
പാര്‍പ്പിട പദ്ധതിക്കായി 4.5 കോടി രൂപയും, 50 യുവതികള്‍ക്കായി 'ഓട്ടോ ഷീ ടാക്‌സി' പദ്ധതി നടപ്പിലാക്കാന്‍ 33 ലക്ഷം രൂപയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. കാന്‍സര്‍-വൃക്ക രോഗികള്‍ക്കായി ചികിത്സാ ക്യാമ്പും ഡയാലിസിസ് സഹായ പദ്ധതിയുമുള്‍പ്പെടുത്തിയുള്ള 'ആശ്വാസ് പദ്ധതിക്ക്' 8.5 ലക്ഷം രൂപയും പാലിയേറ്റീവ് രോഗികളുടെ ക്ഷേമത്തിന് 13.25 ലക്ഷം രൂപയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് പരിശീലന കേന്ദ്ര പദ്ധതിയില്‍ 11 ലക്ഷം രൂപ, വിവിധ അംഗന്‍വാടികളുടെ നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ, പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്കായുള്ള ശ്രവണ സഹായ പദ്ധതിക്കായി 4.5 ലക്ഷം രൂപ, ശുചിത്വ മേഖലയ്ക്കായി 26 ലക്ഷം രൂപ , ഇളംദേശം സി.എച്ച്.സി മെയിന്റനന്‍സും മരുന്നു വാങ്ങലിനുമായി 16 ലക്ഷം രൂപ, മേത്തൊട്ടി , മൂലേക്കാട്, കൂവപ്പിള്ളി, മഞ്ഞപ്ര കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണങ്ങള്‍ക്കായി 35 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. മുണ്ടന്‍മുടി കമ്യൂണിറ്റി ഹാളിന് 4.5 ലക്ഷം രൂപ, കരിമണ്ണൂര്‍ പഞ്ചായത്തിന് കളിസ്ഥലം വാങ്ങല്‍ 5 ലക്ഷം രൂപ, കരിമണ്ണൂര്‍, കൂവപ്പിള്ളി, എസ്.സി ഹോസ്റ്റലുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന് 6 ലക്ഷം രൂപ, ഭിന്ന ശേഷികാര്‍ക്ക് തൊഴില്‍ പരിശീലനത്തിന് 3.75 ലക്ഷം രൂപ , ശാരീരക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 3.5 ലക്ഷം രൂപ , പാലിയേറ്റീവ് രോഗികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 4.5 ലക്ഷം രൂപ, വണ്ണപ്പുറം എസ്.എച്ച്.ജി കെട്ടിട പുനരുദ്ധാരണത്തിന് 4 ലക്ഷം രൂപ, മുളപ്പുറം-ചൂളക്കാട് തോട്, കാളിയാര്‍-ഊരുക്കുഴി-ശിവരാമന്‍കുത്ത്, വെണ്‍മറ്റം തുടങ്ങിയ ചെക്കു ഡാമുകള്‍ പുനരുദ്ധാരണത്തിന് 10.5 ലക്ഷം രൂപ, കരിമണ്ണൂര്‍ കാര്‍ഷിക വിപണന കേന്ദ്രത്തിന് റൂഫിംഗിനായി 8.5 ലക്ഷം രൂപ, മേത്തൊട്ടി പള്ളിത്താഴം ചെറുകുന്ന് നടപ്പാതയ്ക്ക്് 4 ലക്ഷം രൂപ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും തുക വകകൊള്ളിച്ചിട്ടുണ്ട്. വിവിധ റോഡുകള്‍ക്കായി 1 കോടി 10 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റോജോ പോള്‍, കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍, ബ്ലോക്ക് മെമ്പര്‍മാരായ ഗൗരി സുകുമാരന്‍, ജിജി സുരേന്ദ്രന്‍, ബിന്ദു പ്രസന്നന്‍, രാജീവ് ഭാസ്‌കരന്‍, സോമി അഗസ്റ്റിന്‍, ബേസില്‍ ജോണ്‍, പി.ഐ. മാത്യു. മര്‍ട്ടില്‍ മാത്യു, അജിത സാബു, സുജ ഷാജി , ബിഡിഒ കെ.ആര്‍ ഭാഗ്യരാജ്, ഹെഡ് അക്കൗണ്ടന്റ് എം. ശ്രീകുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫസീല, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പ്ലാനിംഗ് & മോണിറ്ററിംഗ് ) രമ എം.സി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."