ദേശീയപാത വികസനം: മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍
ആലപ്പുഴ: ദേശീയപാത വികസനത്തിനായി വ്യാപാരികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നഷ്ടപരിഹാരവും നല്‍കാതെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായാല്‍ ചെങ്ങറ മോഡല്‍ സമരം ആവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.
ദേശീയപാത വികസനത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. വികസനത്തിന് വ്യാപാരികള്‍ എതിരല്ലെന്നും എന്നാല്‍ വികസനത്തിന്റെ പേരില്‍ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കാന്‍ കഴിയില്ല ,ഈ വിഷയത്തില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായില്ലങ്കില്‍ ഹൈവേ ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപന്‍ സൂര്യാലയം സ്വാഗതം ആശംസിച്ചു.
ജില്ലാ ഭാരവാഹികളായ ജേക്കബ് ജോണ്‍. വര്‍ഗ്ഗീസ് വല്ലാക്കല്‍, കെ.എസ്.മുഹമ്മദ്, സജു പാര്‍ത്ഥസാരഥി, വി.സി ഉദയകമാര്‍ ഹരിനാരായണന്‍, ആര്‍.സുഭാഷ്, തോമസ് കണ്ടഞ്ചേരി ,പി.സി.ഗോപാലകൃഷ്ണന്‍, മുജീബ് റഹ്മാന്‍, എ.കെ.ഷംസുദ്ദീന്‍, മുഹമ്മദ് നജീബ്, നസീര്‍ പുന്നക്കല്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍, സെക്രട്ടറി പീയൂഷ് ട്രഷറര്‍ ജോസ് കൂമ്പയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."