മദ്റസ ശാക്തീകരണം സംസ്കാര നിര്‍മിതിക്ക്: സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങള്‍
തൃശൂര്‍ : ഇസ്ലാമിക ലോകത്തു മത വിദ്യയെ പ്രോത്സാഹിപ്പിക്കുവാനും നിലനിര്‍ത്താനും വേണ്ടി സ്ഥാപിതമായ പ്രസ്ഥാനമാണു കേരളത്തിലെ മദ്റസ സംവിധാനം. മദ്റസ സംവിധാനത്തിന്റെ ശാക്തീകരണം വഴി ലക്ഷ്യമിടുന്നതു സമൂഹത്തിന്റെ ഉന്നമനവും സമുദായത്തിന്റെ ഉദ്ധാരണവും അതിലുപരി ഇസ്്ലാമിക സംസ്കാരത്തിന്റെ നിലനില്പുമാണെന്നു സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ ബാ അലവി അല്‍ഖാസിമി തങ്ങള്‍ വ്യക്തമാക്കി. സമസ്ത കേരള മദ്റസ മാനേജ്മന്റ് അസോസിയേഷന് ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധാര്മ്മികത്വത്തിലേക്കു നടക്കുന്ന സമൂഹത്തെ നന്മയിലേക്കു നയിക്കുക എന്നതു മാത്രമായിരിക്കണം മാനേജ്മന്റ് പ്രതിനിധികളുടെ ലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞി മുഹമ്മദ് മുസ്്ലിയാര്‍ അധ്യക്ഷനായി. ചെറുവാളൂര്‍ ഹയ്ദറൂസ് മുസ്്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സിദ്ധീഖ് ഫൈസി മങ്കര ആമുഖ പ്രഭാഷണം നടത്തി. ഓണംബിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമങ്ങലം, മാനേജ്മന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം മരക്കാര്‍ പൊന്നാനി, ത്രീസ്റ്റാര്‍ കുഞ്ഞ്മുഹമ്മദ് ഹാജി , ഷഹീര്‍ ദേശമങ്ങലം സംസാരിച്ചു. കെ.എച്ച് കോട്ടപ്പുഴ വിഷയാവതരണം നടത്തി. കരീം ഫൈസി പൈങ്കന്നിയൂര് , സ്ല്യസി സിദ്ദീഖ് മുസ്്ലിയാര്‍ കേച്ചേരി, ഫൈസി , ഷറഫുദ്ദീന് മൗലവി വെന്മേനാട്, അബ്ദുല്‍ ലതീഫ ഹൈതമി, ഹംസ ഹാജി അകലാട് , മൊയ്തീന് കുട്ടി മുസ്്ലിയാര്‍ , മഹ്റൂഫ് വാഫി, അഡ്വ ഹാഫിസ് അബൂബക്കര്‍, ബഷീര്‍ ഹാജി പെരിങ്ങോട്ടുകര, സിദ്ദീഖ് ബദ്രി, മമ്മി ദേശമങ്ങലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."