HOME
DETAILS

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

  
Web Desk
October 20 2024 | 08:10 AM

Khaled Meshaal Takes Over Hamas Leadership After Yahya Sinwars Death

ഗസ്സ: 'ഹമാസ്' തലവന്‍ യഹ്‌യ സിന്‍വാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മിശ്അല്‍ പുതിയ തലവനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. തടവുകാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഉള്‍പെടെ പ്രധാന ചര്‍ച്ചകളുടെയും മറ്റും ഉത്തരവാദിത്തം അദ്ദേഹത്തിന് കൈമാറിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിശ്അലിനെ ആക്ടിംഗ് തലവനായി തെരഞ്ഞെടുത്തതായി ലെബനാന്‍ മാധ്യമമായ എല്‍.ബി.സി.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

മറ്റേതൊരു ഹമാസ് നേതാവിനേയും പോലെ പോരാട്ടത്തിന്റെ തീജ്വാലകളില്‍ കുരുത്തതിന്റെ വീരകഥകള്‍ തന്നെയാണ് ഖാലിദ് മിശ്അലിന്റെ ജീവിതവും. നിരവധി തവണ ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച കരുത്തന്‍. സയണിസ്റ്റ് കുടില തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ബുദ്ധി രാക്ഷസന്‍. തന്റെ ജീവനും ജീവിതവും ഫലസ്തീന്‍ വിമോചനത്തിനായി സമര്‍പ്പിച്ച പോരാളി. 

1997ല്‍ ജോര്‍ദാനിലെ അമ്മാനിലുള്ള തന്റെ ഓഫിസിനു പുറത്ത് വെച്ച് വിഷം കുത്തിവെച്ച് ഇസ്‌റാഈല്‍ ഏജന്റുമാര്‍ നടത്തിയ കൊലപാതക ശ്രമത്തെ അതിജീവിച്ചതിന് ശേഷമാണ് ഖാലിദ് മിശ്അല്‍ ആഗോള ശ്രദ്ധ നേടിയത്. അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തില്‍ നടപ്പാക്കിയ വധശ്രമം ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ പ്രകോപനം ക്ഷണിച്ചുവരുത്തി. മറുമരുന്ന് നല്‍കിയില്ലെങ്കില്‍ ഇസ്‌റാഈലുമായുള്ള ജോര്‍ദാന്‍ സമാധാന ഉടമ്പടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനകത്ത് മിശ്അലിനെ ഹീറോ പരിവേഷത്തിലേക്ക് ഉയര്‍ത്തി. 1990 കളുടെ അവസാനം മുതല്‍ ഹമാസിലെ കേന്ദ്ര വ്യക്തിത്വങ്ങളിലൊരാളാണ് 68 കാരനായ മിശ്അല്‍.

ശൈഖ് അഹ്മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് റന്‍തീസി എന്നീ മുന്‍നിര നേതാക്കളുടെ രക്തസാക്ഷ്യത്വത്തിന് ശേഷം ഹമാസിനെ നയിച്ച നേതാവ്. അനുയായികള്‍ അബുല്‍വലീദ് എന്നു വിളിക്കുന്ന അദ്ദേഹം അറബ് മുസ്‌ലിം ലോകത്ത് ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായി മാറി.

ജോര്‍ദാനിന്റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിന് സമീപം സില്‍വാദ് ഗ്രാമത്തില്‍ 1956ല്‍ ജനിച്ചു. 1967ല്‍ കുടുബത്തോടൊപ്പം കുവൈത്തിലേക്ക് പോയി. പിതാവ് കുവൈത്തില്‍ പള്ളി ഇമാമായിരുന്നു. 1971ല്‍ 15ാം വയസ്സില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ അംഗമായി. കുവൈത്ത് സര്‍വ്വകലാശാലയില്‍ ഊര്‍ജ്ജതന്ത്രം വിദ്യാര്‍ഥിയായിരിക്കെ ലിസ്റ്റ് ഓഫ് ദി ഇസ്‌ലാമിക് റൈറ്റ് എന്ന വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കി.

1987ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം കുവൈത്തില്‍ ഊര്‍ജ്ജതന്ത്രം അധ്യാപനായി ജോലി നോക്കി. 1987ല്‍ ഗസ്സയിലെ ഇഖ്‌വാന്‍ നേതാക്കള്‍ ഇസ്‌ലാമിക ചെറുത്തു നില്‍പ്പ് പ്രസ്ഥാനത്തിന് (ഹമാസ്) രൂപം നല്‍കിയപ്പോള്‍ സംഘടനയുടെ കുവൈത്ത് ചാപ്റ്ററിന്റെ നേതാവായി.

കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ(1990) തുടര്‍ന്ന് ഫലസ്തീനികളെ പോലെ മിശ്അലും ജോര്‍ദാനിലേക്ക് ചേക്കേറി. മിശ്അലിന്റെ അമ്മാന്‍ യാത്രക്ക് ജോര്‍ദാന്‍ ഭരണാധികാരി ഹുസൈന്‍ രാജാവിന്റെ ആശീര്‍വാദവുമുണ്ടായിരുന്നു. ഒമാനിലെ ഹമാസ് ബ്യൂറോയുടെ ചുമതല മിശ്അലിനായിരുന്നു. തുടക്കത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമനുവദിച്ചിരുന്ന ഹുസൈന്‍ രാജാവ് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് നിലപാട് മാറ്റി. ഹമാസിനെ സൂഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ ഭരണകൂടം 1999ല്‍ ഒമാനിലെ ഓഫിസ് അടച്ചു പൂട്ടി മിശ്അലിനെയും സഹപ്രവര്‍ത്തകരെയും തടങ്കലിലാക്കി. ജോര്‍ദാനില്‍ നിന്ന് പുറത്താക്കപ്പെട്ട മിശ്അല്‍ രണ്ട് വര്‍ഷം ദോഹയില്‍ പ്രവാസിയായി കഴിഞ്ഞശേഷം 2001ല്‍ കുടുബത്തോടൊപ്പം ദമാസ്‌കസിലേക്ക് താമസം മാറ്റി.

1967ല്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി 1975ല്‍ രണ്ട് മാസത്തേക്ക് ഇസ്‌റാഈലിലും അധിനിവേശ പ്രദേശങ്ങളിലും വിപുലമായി സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ യാത്ര 1948ലെയും 67ലെയും നഷ്ടങ്ങളെക്കുറിച്ചുള്ള ബോധവും ജന്മനാടിനോടുള്ള അദ്ദേഹത്തിന്റെ വികാരവും കൂടുതല്‍ ആഴത്തിലാക്കി. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഫലസ്തീനു പുറത്താണ് ചെലവഴിച്ചിരുന്നത്.  2017ല്‍ ഇസ്മയില്‍ ഹനിയ്യ ചുലമതലയേറ്റപ്പോഴാണ് മിശ്അല്‍ സംഘടനയുടെ പോളിറ്റ് ബ്യൂറോ സ്ഥാനമൊഴിഞ്ഞത്. 


കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. ഹമാസും സിന്‍വാറുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശത്രുക്കള്‍ക്കെതിരെ അവസാനശ്വാസം വരെ പോരാടിയതിന് ശേഷമാണ് സിന്‍വാര്‍ മരണപ്പെട്ടത്. ജെറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നു തന്നെയാണ് സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് നേതൃത്വം വ്യക്തമാക്കിയത്. സിന്‍വാറിന്റെ വധം ഹമാസിനെയോ പോരാട്ടത്തെയോ തളര്‍ത്തുമെന്ന് ഇസ്‌റാഈലും ശിങ്കിടികളും വ്യാമോഹിക്കേണ്ടെന്ന് താക്കീത് നല്‍കിയാണ് കാലിദ് മിശ്അല്‍ വിമോചന പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് വരുന്നത്. ഒരു വര്‍ഷം തുടര്‍ന്നിട്ടും ഒരു കൊച്ചു രാജ്യത്തെ സാധാരണ മനുഷ്യരുടെ വീര്യത്തെ പോലും തളര്‍ത്താന്‍ കഴിയാത്ത ഹമാസിനെ ഒന്ന് തൊടാന്‍ പോലും കഴിയാത്ത സയണിസ്റ്റ് ശക്തികള്‍ക്ക് ഒരു പേടിസ്വപ്‌നം തന്നെയായിരിക്കും ഖാലിദ് മിശ്അലും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  4 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  4 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  4 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  4 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  4 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  4 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  4 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  4 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  4 days ago