HOME
DETAILS

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

  
Web Desk
October 20 2024 | 08:10 AM

Rahul Gandhi Vows to Implement Caste Census Despite Opposition

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആര് എതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ സംവിധാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംവരണത്തിന്റെ 50% പരിധി എടുത്തുകളയുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

ബി.ജെ.പി ഭരണത്തിന് കീഴില്‍ ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ, ഇഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

'എല്ലാ ഭാഗത്തു നിന്നു ഭരണഘടന ഭീ,ണി നേരിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാഗത്തുനിന്നടക്കം ഭരണഘടനക്കെതിരെ വലിയ ആക്രമണം അഴിച്ചു വിടുന്നു. ഭരണഘടന സംരക്ഷിക്കപ്പെടണം. പണത്തിന്റെ സംവിധാനങ്ങളുടെയും നിയന്ത്രണം ബി.ജെ.പിക്കാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സത്യസന്ധതയുണ്ട്. പണമില്ലാതെയാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എഴുപത് വര്‍ഷം പഴക്കമല്ല ഉള്ളത്. നൂറുകണക്കിന് വര്‍ഷമായി തുടരുന്നതാണ്. ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സമൂഹത്തിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലാക്കാനുള്ള ഒരു സോഷ്യല്‍ എക്‌സറേ ആണ് ജാതി സെന്‍സസ്-അദ്ദേഹം പറഞ്ഞു. 


എന്നാല്‍ പ്രധാനമന്ത്രി അതിനെ എതിര്‍ക്കുകയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ 90 ഉന്നത ഐ.എ.എസ് ഓഫിസര്‍മാരില്‍ വെറും മൂന്നുപേര്‍ മാത്രമാണ് പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ധനകാര്യമന്ത്രാലയം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒരു ദലിതനോ ഗോത്ര വിഭാഗക്കാരനോ ഇല്ല. 250 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലും ദലിത്, ഗോത്ര വിഭാഗങ്ങളിലെ ഒരാള്‍ പോലുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

ഗോത്ര വിഭാഗക്കാര്‍ക്ക് പ്രതീകാത്മക ബഹുമാനം മാത്രമാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് ദ്രൗപദി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കോ അവരെ ക്ഷണിച്ചില്ല. ഇത് ഭരണഘടനക്ക് മേലുള്ള അതിക്രമമല്ലാതെ മറ്റെന്താണ്? രാഹുല്‍ ചോദിച്ചു.

ഗോത്ര വിഭാഗക്കാരുടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പാരമ്പര്യവും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തദ്ദേശീയ ജനതയുടെ ചരിത്രവും സംസ്‌കാരം പുതുതലമുറയെ പഠിപ്പിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടെന്നും രാഹുല്‍ തുറന്നടിച്ചു. 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago