മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍
മുബൈ: മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്.
മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണുള്ളത്, ബിജെപി 160 സീറ്റുകളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികളായ ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുമാണ് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.
2009 മുതല്‍ പ്രതിനിധീകരിക്കുന്ന നാഗ്പൂര്‍ വെസ്റ്റ് അസംബ്ലി സീറ്റില്‍ നിന്നാണ് ഫഡ്നാവിസ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂര്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ നാഗ്പൂര്‍ ജില്ലയിലെ കാംതിയില്‍ നിന്നും നിലവിലെ സംസ്ഥാന മന്ത്രി സുധീര്‍ മുന്ഗന്തിവാറിനെ ബല്ലാര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെയുടെ മകന് സന്തോഷ് ഭോകര്ദാനില് നിന്നുമാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാന് ബോക്കര്‍ മണ്ഡലത്തിലും ജനവിധി തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."