ഐ.ഡി.ബി.ഐ ബാങ്കില്‍ 722 കോടിയുടെ വായ്പാ തട്ടിപ്പ്
ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ ബാങ്കില്‍ 722 കോടിയുടെ വായ്പാ തട്ടിപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ അഞ്ച് ശാഖകളില്‍ നിന്നായാണ് 722 കോടി തട്ടിയത്. സംഭവത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2009- 13 കാലത്താണ് തട്ടിപ്പ് നടന്നത്. മത്സ്യകൃഷിക്കെന്ന പേരില്‍ ഇല്ലാത്ത വ്യാജക്കുളങ്ങളുടെ വ്യാജ രേഖകള്‍ ഹാജരാക്കിയും ഈടായി നല്കിയ വസ്തുവിന് ഉയര്‍ന്ന മൂല്യം കാട്ടിയുമായിരുന്നു തട്ടിപ്പ്. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിരമിച്ചു. മറ്റെയാളെ ബാങ്ക് പിരിച്ചു വിട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചു പരാതികളിന്മേല് രണ്ട് കേസുകളിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഹൈദരാബാദിലെ ബഷീര്‍ബാഗ്, ആന്ധ്രയിലെ ഗുണ്ടൂര്‍, രാജമുണ്ട്രി, ഭിമവാരം, പലാംഗി എന്നീ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്.
വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 3.5 ശതമാനം ഇടിവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."