HOME
DETAILS
MAL
ബി.ജെ.പിയിലെ മോദിവിരുദ്ധര്‍ മമതയുമായി കൂടിക്കാഴ്ച നടത്തി
backup
March 29 2018 | 01:03 AM
ന്യൂഡല്‍ഹി: ബി.ജെ.പിയിലെ മോദി വിരുദ്ധരായ നേതാക്കള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരാണ് മമതയുമായി കൂടിക്കാഴ്ച നടത്തിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ വിശാലസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശിവസേനയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കൂടിക്കാഴ്ച. മമത തന്റെ പഴയ സഹപ്രവര്‍ത്തകയാണെന്നും രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രമെന്നും കൂടിക്കാഴ്ചക്കു ശേഷം ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. അതേസമയം മമത രാജ്യത്തെ രക്ഷിക്കുമെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രസ്താവന. ബി.ജെ.പിയുടെ നിയന്ത്രണം നരേന്ദ്ര മോദിയില്‍ നിന്ന് അമിത് ഷായിലേക്ക് പോകുന്നതായി അരുണ്‍ ഷൂരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."