HOME
DETAILS

സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ ഹാജരാവും

  
backup
March 29 2018 | 01:03 AM

%e0%b4%b8%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b


ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ മൊഴി നല്‍കാനായി സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ ഹാജരാവും. പൊതു ജനങ്ങളുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് മൊഴിനല്‍കാന്‍ സുക്കര്‍ബര്‍ഗ് സന്നദ്ധത അറിയിച്ചതെന്ന് സി.എന്‍.എന്‍ മണി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വിവരം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ മൊഴിനല്‍കാന്‍ ഹാജരാവില്ലെന്ന് സുക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞിരുന്നു. പകരം മുതിര്‍ന്ന എക്‌സിക്യുട്ടീവ് ജീവനക്കാരനെയും ഫേസ്ബുക്ക് ചീഫ് പ്രൊഡക്റ്റ് ഓഫിസര്‍ ക്രിസ് കോക്‌സ്‌നെയും അയക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.
യു.എസ് കോണ്‍ഗ്രസിലെ മൂന്ന് അംഗ കമ്മിറ്റിയാണ് മൊഴിനല്‍കാനായി സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ പത്തിന് നടക്കുന്ന യോഗത്തില്‍ ഹാജരാവാനാണ് ആവശ്യം. 30 ലക്ഷം അമേരിക്കക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16 മുതലുള്ള ആരോപണത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികളില്‍ 18 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago