യൂത്ത് ലീഗ് യുവജനയാത്ര; പ്രഖ്യാപനം നാളെ
കണ്ണൂര്‍: സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനം നാളെ നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കാല്‍നട പ്രയാണത്തിന്റെ പ്രഖ്യാപന സമ്മേളനമാണ് നാളെ വൈകിട്ട് 3.30ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുക.
യുവജനയാത്രയുടെ പ്രഖ്യാപനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യാത്രയുടെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ.കെ ബാവ, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്്മാന്‍ കല്ലായി, എം.എല്‍.എമാര്‍, യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ അവസാന വാരത്തില്‍ തുടങ്ങി ഡിസംബര്‍ അവസാനം സമാപിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്ന് കാട്ടുന്നതാകും യുവജന യാത്രയെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, ജില്ലാ പ്രസിഡന്റ് പി.വി ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."