സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കല്‍ പ്രവാസി വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി
ജിദ്ദ: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയത് പ്രവാസി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വെട്ടിലാക്കി.
ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സഊദിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത്. നിലവിലെ ആശ്രിത ലെവിക്കാരും ജോലി നഷ്ടപ്പെട്ടവരും പരീക്ഷ കഴിഞ്ഞ ഉടന്‍ നാട്ടിലേക്ക് തിരിക്കാന്‍ നേരത്തെ ടിക്കറ്റ് എടുത്തവരും ഫൈനല്‍ എക്‌സിറ്റ് അടിച്ചശേഷം നാട്ടിലേക്ക് മടങ്ങാന്‍ കാത്തു നില്‍ക്കുന്നവരുമാണ് വെട്ടിലായത്.
പലരും എക്‌സിറ്റ് അടിച്ചശേഷമുള്ള രണ്ടു മാസത്തെ കാലയളവില്‍ കഴിയുന്നവരുമാണ്. ഇതു അവസാനിക്കാന്‍ പലര്‍ക്കും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ നാട്ടിലേക്ക് തരിക്കാന്‍ ഒരുങ്ങിയ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ക്ക് യാത്ര നീട്ടിവയ്ക്കാനാവാത്തതിനാല്‍ മാറ്റിവച്ച പരീക്ഷ എഴുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.
സി.ബി.എസ്.ഇ കണക്കു പരീക്ഷ ബുധനാഴ്ചയാണ് നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ തിങ്കഴാഴ്ചയും. രണ്ടു പരീക്ഷകളുടെയും പുതിയ തീയതി ഒരാഴ്ചക്കകം അറിയിക്കുമെന്നാണ് സി.ബി.എസ്.ഇ പത്രക്കുറിപ്പിലുള്ളത്.
കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചൊവ്വാഴ്ച രാത്രിയാണ് ചോര്‍ന്നത്. കഴിഞ്ഞ ദിവസം ചോദ്യപേപ്പറുമായി ഒത്തുനോക്കി ചോര്‍ച്ച സ്ഥിരീകരിക്കുകയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി പരീക്ഷ ചോര്‍ന്നുവെന്നു പ്രചാരണം ശക്തിപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതു സി.ബി.എസ്.ഇ നിഷേധിച്ചത് കുട്ടികള്‍ക്ക് ആശ്വാസമായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കണോമിക്‌സ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം.
നിലവിലെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വന്‍ നഷ്ടം നേരിടേണ്ടി വരും പല കുടുംബങ്ങള്‍ക്കും. യാത്രാചെലവ് താങ്ങാനാവാത്തതിനാല്‍ പലരും കുറഞ്ഞ നിരക്കില്‍ നേരത്തേ ടിക്കറ്റ് എടുത്തവരാണ്. കുടുംബ സമ്മേതം നാട്ടിലേക്ക് പോവുന്നതിനാല്‍ വലിയ ബാധ്യതയാണ് ഇതിന്റെ പേരില്‍ ഉണ്ടായത്. സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ വിവരമറിഞ്ഞതോടെ വലിയ ആശങ്കയിലായിരിക്കുകയാണ് പ്രവാസി കുടുംബങ്ങള്‍.
മാര്‍ച്ച് 31ന് വീട് ഒഴിഞ്ഞില്ലെങ്കില്‍ അടുത്ത മാസത്തെ വാടകയും നല്‍കേണ്ടിവരും. ചില കെട്ടിടങ്ങള്‍ക്ക് മൂന്നു മാസത്തെ വാടകയും ഒരുമിച്ചു നല്‍കേണ്ടിവരും. ഇതെല്ലാം അതിസങ്കീര്‍ണമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
നിലവില്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ മാത്രം 788 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇവര്‍ക്കു പുറമെ ജിദ്ദയിലെ മറ്റു സ്വകാര്യ സ്‌കൂളുകളിലും നൂറുകണക്കിനു കുട്ടികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.
അതേസമയം നാട്ടിലേക്ക് പോയവരും പോകാനിരിക്കുന്നവരുമായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം സി.ബി.എസ്.ഇ പ്രത്യേകം പരിഗണിക്കണം എന്നാവശ്യപ്പെട്ടു വിവിധ പ്രവാസി സംഘടനകള്‍ സി.ബി.എസ്.ഇ ചെയര്‍മാന്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നിവര്‍ക്കു നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തിര ഘട്ടങ്ങളില്‍ ഗള്‍ഫ് നാട്ടുകളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെ സെന്ററില്‍ പരീക്ഷയെഴുതാന്‍ സി.ബി.എസ്.ഇ പ്രത്യേക അനുമതി നല്‍കാറുണ്ടെന്നും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."