കൊല്ലം ലത്തീന്‍സഭ ഭൂമി വിവാദം: അനധികൃത ഭൂമി ഇടപാടുകള്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയെന്ന് പരാതി
കൊല്ലം: ലത്തീന്‍സഭ ഭൂമി വിവാദത്തില്‍ ബിഷപ്പിന്റെ ഭരണ അധികാരങ്ങള്‍ കോടതി മരവിപ്പിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.
22 ഓളം അനധികൃത ഭൂമി ഇടപാടുകള്‍ കൊല്ലം ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയെന്നാണ് പരാതി. സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വെസ്റ്റ് പൊലിസ് ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ മൊഴിയെടുത്തു.
തങ്കശ്ശേരിയില്‍ എട്ട് കോടി വിലമതിപ്പുള്ള ഒരേക്കര്‍ ഭൂമി വിലകുറച്ച് ഒരു കോടി രൂപയ്ക്കും കൊട്ടിയം ഹൈവേയ്ക്ക് സമീപത്തെ ഭുമി ജ്വലറിയ്ക്ക് വിലകുറച്ചും വിറ്റു, കൂടാതെ ജില്ലാ ആശുപത്രിയ്ക്ക് സമീപത്തെ ഭുമിയും കടപ്പാക്കടയിലെ ഭുമിയും പാട്ടത്തിന് നല്‍കി തുടങ്ങിയ ഭുമി ഇടപാടികള്‍ സംബന്ധിച്ചുള്ള പരാതികളാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. സിറ്റി പൊലിസില്‍ നല്‍കിയ പരാതിയില്‍ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലിസാണ് ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ വിശദാംശങ്ങള്‍ വെസ്റ്റ് സി.ഐ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറി.
എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. തീരത്തോട് ചേര്‍ന്ന ഭുമിയില്‍ കെട്ടിടം പണിയാന്‍ കഴിയാത്തതിനാലാണ് കുറഞ്ഞ തുകയ്ക്ക് വിറ്റതെന്നാണ് ബിഷപ്പിന്റെ മൊഴിയില്‍ പറയുന്നത്. ആറ് പേരടങ്ങുന്ന വൈദിക സമിതിയാണ് വില്‍പന തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."