സംവരണം: സര്‍ക്കാര്‍ നിലപാട് സംശയകരം
പേരാമ്പ്ര: സാമ്പത്തിക സംവരണ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്നു കേരള പുലയര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. സനീഷ് കുമാര്‍. കെ.പി.എം.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കു ഭരണഘടന പരിരക്ഷയായി ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള ഗുഢനീക്കമവും നടക്കുന്നുണ്ടെന്നും സനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
വി.പി ബാലന്‍ അധ്യക്ഷനായി. പി.വി ബാബു, ഗോപാലന്‍ കല്ലുപുറം, ഒ.പി സുന്ദരന്‍, സവിത വിനോദ്, നാരായണി, രാജു, അനീഷ് നരയംകുളം, കെ.എന്‍ ഗോപാലന്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗോപാലന്‍ കല്ലുപുറം (പ്രസി), സവിത വിനോദ് (വൈ. പ്രസി), വി.പി ബാലന്‍ (സെക്ര), അനീഷ് നരയംകുളം (അസി. സെക്രട്ടറി), ഒ.പി സുന്ദരന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."