പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ കായിക പ്രതിഭകള്‍ക്ക് സെലക്ഷന്‍ ട്രയല്‍
കാക്കനാട്: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള കായിക പ്രതിഭകളെ ചെറുപ്രായത്തില്‍ കണ്ടെത്തി മികച്ച പരിശീലനവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള താരങ്ങളാക്കി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 11 മുതല്‍ 17 വരെ അഞ്ച് ജില്ലകളിലായി നടക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ അറിയിച്ചു.
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ചുമതലയിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജ് അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള എസ്.സി, എസ്.ടി വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്ലസ് വണ്‍ (ഹ്യുമാനിറ്റീസ്) ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിന് 2018-19 അധ്യയന വര്‍ഷത്തേക്കുള്ള സെലക്ഷന്‍ ട്രയലാണ് സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിനോടൊപ്പമുള്ള ഹോസ്റ്റലുകളില്‍ താമസിക്കാം. മുഴുവന്‍ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും. 30 കുട്ടികള്‍ക്കാണ് പ്രവേശനം. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ, ജിംനാസ്റ്റിക്‌സ്, റസ്‌ലിങ്, തയ്‌കോണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ഏപ്രില്‍ 11 ന് വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലും 12 ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും 13 ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലും 17 ന് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സെലക്ഷന്‍ ട്രയല്‍സ് നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഏപ്രില്‍ 16 രാവിലെ 10 മുതലാണ് സെലക്ഷന്‍ നടക്കുക.
തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിലാണ് ട്രയല്‍. 2018 മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ സ്‌പോര്‍ട്‌സില്‍ സബ് ജില്ലാ തലത്തില്‍ മെഡലുകള്‍ നേടിയിട്ടുള്ളവരായ ജില്ലാതല സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരായ എസ്.സി, എസ്.ടി വിഭാഗത്തിലുള്ള ആണ്‍കുട്ടികളും ഫോട്ടോ എലിജിബിലിറ്റി, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (പിന്നീട് ഹാജരാക്കിയാലും മതി), സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം.
ഏതു ജില്ലിയുള്ളവര്‍ക്കും സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."