പുലിപ്പേടി: ഭീതി ഒഴിയാതെ പുറ്റാട്
മേപ്പാടി: പുറ്റാട് ഗ്രാമം വീണ്ടും പുലി ഭീതിയില്‍. ആറ് മാസത്തിനിടെ ആറ് ആടുകളെയാണ് പുലി ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ പുറ്റാട് കാരകൊല്ലി ഒറ്റതെങ്ങയില് മനോജിന്റെ ആടിനെയാണ് പുലി അവസാനം ആക്രമിച്ച് കൊന്നത്.
നിരവധി തവണ വളര്‍ത്തുമൃഗങ്ങള്‍ക്ക് മേല്‍ പുലിയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ വേണ്ട നടപടിയെടുക്കുന്നില്ല. കൂടു വെച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യമുയരുന്നത്. പുറ്റാട്, ഇയ്യംപാറ, കാരകൊല്ലി, പ്രദേശങ്ങളിലായി കഴിഞ്ഞ ആറ് മാസത്തോളമായി പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു.
എന്നാല്‍ ഇതുവരെയായിട്ടും പുലിയെ പിടികൂടുവാനോ മറ്റ് നടപടികളെടുക്കുവാനോ അധികൃതര്‍ തയ്യാറായിട്ടില്ലന്നാണ് പരാതിയുയരുന്നത്.
പുലി ഭീതിയില്‍ കഴിയുന്ന ഗ്രാമത്തില്‍ ഉറക്കമൊഴിച്ച് തീയിട്ട് വളര്‍ത്തുമൃഗങ്ങളുടെ തൊഴിത്തിന് സമീപത്തായി കഴിയുകയാണ് പ്രദേശവാസികള്‍. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി ആടിനെ തൊഴുത്തില്‍ കയറി പുലി ആക്രമിച്ച് കൊന്നത്.
നാട്ടുകാര്‍ തൊഴിത്തിനടുത്ത് ഓടിയെത്തിയതോടെ ആടിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി പോയതായി മനോജിന്റെ ഭാര്യ പറഞ്ഞു. പുലിയെ കൂട്ടുവെച്ച് പിടിക്കണമെന്നാണ് ആവശ്യമുയരുന്നത്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി നാട്ടുകാര്‍ രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."