HOME
DETAILS
MAL
ഉദ്യോഗസ്ഥര്ക്കെതിരേ ആക്രമണം: പ്രതികള്‍ക്ക് തടവും പിഴയും
backup
March 30 2018 | 05:03 AM
പാലക്കാട്: ആഡംബര കാറില്‍ കോഴി കുഞ്ഞുങ്ങളെ കയറ്റി വന്നത് പരിശോധിച്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ ഹാരിസ് (21), അഷ്റഫ് (36) എന്നിവരെ കോടതി പിരിയും വരെ തടവിനും 5000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചു.
പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. സുഹൈബ് ആണ് ശിക്ഷ വിധിച്ചത്. അനധികൃതമായി കോഴികുഞ്ഞുങ്ങളെ കടത്തിയതിന് 1.36 ലക്ഷം വാണിജ്യ നികുതി വകുപ്പ് പ്രതികളില്‍ നിന്ന് ഈടാക്കി. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."