HOME
DETAILS

എച്ച്-1ബി വിസയുള്ള തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ക്ക് ഇനി അമേരിക്കയില്‍ ജോലി ചെയ്യാം

  
backup
March 30 2018 | 08:03 AM

american-immigration-agency-backs-work-permits-for-h1b-workers-spouses-world-3003

വാഷിങ്ടണ്‍: എച്ച്-1ബി വിസയുള്ള തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം. വിദേശികളെ അമേരിക്കയിലേക്ക് അകര്‍ഷിപ്പിക്കാനാണിത്. ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അമേരിക്കയില്‍ സ്ഥിരതാമസമുള്ള എച്ച്-1ബി തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ക്ക് മാത്രമെ ജോലി ചെയ്യാന്‍ യു.എസില്‍ 2015 മുതല്‍ അനുവദിച്ചിരുന്നുള്ളൂ.

ഒബാമ സര്‍ക്കാരിന്റെ നയങ്ങളെ മാറ്റിമറിച്ചാണ് ട്രംപിന്റെ പുതിയ പരിഷ്‌കരണം. ഇതിലൂടെ എച്ച്-1ബി വിസയില്‍ വരുന്ന ജീവിതപങ്കാളിക്ക് ജോലി ചെയ്യാനും ഇതിലൂടെ സമ്പാദിക്കാനും സാധിക്കും. എച്ച്-1 ബി വിസ എന്നത് ഒരുനോണ്‍ ഇമിഗ്രന്റ് (കുടിയേറ്റക്കാര്‍) വിസയാണ്. യു.എസ് കമ്പനികള്‍ക്ക് വിദഗ്ധരായ വിദേശത്തൊഴിലാളികളെ നിയമിക്കാന്‍ ഇതിലൂടെ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."