HOME
DETAILS

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മക്ക് കേരള സര്‍വകലാശാല വിദ്യാര്‍ഥികളുടെ ആദരം

  
backup
March 31 2018 | 01:03 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

 


തിരുവനന്തപുരം: പത്മശ്രീ പുരസ്‌കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയെ കേരള സര്‍വകലാശാല വിദ്യാര്‍ഥികള്‍ ആദരിച്ചു. കാര്യവട്ടം കാംപസില്‍ സംഘടിപ്പിച്ച 'വനമുത്തശ്ശിക്കൊപ്പം ഇത്തിരി നേരം' എന്ന പരിപാടിയിലാണ് തിരുവനന്തപുരം വിതുര സ്വദേശിനിയായ വിഷചികിത്സക പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചത്.
അസുഖം വരുമ്പോള്‍ ആശുപത്രിയിലേക്ക് ഓടുന്നതിനു പകരം വീട്ടുമുറ്റത്ത് ഒരു ഔഷധ ചെടിയെങ്കിലും നട്ടു വളര്‍ത്താന്‍ ശ്രമിക്കണമെന്ന് ലക്ഷ്മിക്കുട്ടിയമ്മ വിദ്യാര്‍ഥികളോട് പറഞ്ഞു. വിഷവൈദ്യന്‍ എന്നതിലുപരി സമൂഹത്തിന്റെ വേദനയൊപ്പുന്ന യഥാര്‍ഥ മനുഷ്യനായി ജീവിക്കാനാണ് താന്‍ ശ്രമിക്കുന്നത്.
വിഷചികിത്സക്ക് പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ അറിവുകളോടൊപ്പം മന്ത്രവും പ്രയോഗിക്കാറുണ്ടെന്നു പറഞ്ഞ വനമുത്തശ്ശി മരുന്നു കൊണ്ടും മന്ത്രം കൊണ്ടും മാറ്റാനാവാത്ത മാരകവിഷമാണ് മനുഷ്യന്‍ വാക്കുകളിലൂടെ പടര്‍ത്തുന്നത് എന്ന് സമകാലീന സാഹചര്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് വിദ്യാര്‍ഥി സമൂഹത്തെ ഓര്‍മിപ്പിച്ചു.
കവയത്രി കൂടിയായ ലക്ഷ്മിക്കുട്ടിയമ്മ കവിതകള്‍ ചൊല്ലി വിദ്യാര്‍ഥികള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്നു. വനവാസിക്ക് വനം നഷ്ടപ്പെടുന്ന വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങളുടെ ആകുലതകളും വനത്തില്‍ നിന്ന് അപൂര്‍വ ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിലുള്ള പരിമിതികളും അവര്‍ പങ്കുവെച്ചു. ഒരു നാട്ടിന്‍പ്പുറത്തുകാരിയുടെ ഡല്‍ഹി യാത്രയും പത്മ പുരസ്‌കാര വേദിയില്‍ രാഷ്ട്രപതിയുമായുള്ള സംഭാഷണങ്ങളും അവര്‍ ഓര്‍മ്മിച്ചെടുത്തു.
ലാളിത്യവും നന്മയും കലര്‍ന്ന ഭാഷയില്‍ തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി സംവദിച്ച ലക്ഷ്മിക്കുട്ടിയമ്മയെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം രാധാമണി ടീച്ചര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ശേഷം വനമുത്തശ്ശിക്കുള്ള യൂനിയന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു.
യൂനിയന്‍ ചെയര്‍മാന്‍ അതുല്‍ അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അനോമ, അതുല്യ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago