HOME
DETAILS

ഗ്യാസ് സബ്‌സിഡി അക്കൗണ്ട് മാറിക്കയറുന്നെന്ന് പരാതി

  
backup
March 31 2018 | 03:03 AM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f

 

കല്‍പ്പറ്റ: പാചകവാത സബ്‌സിഡി മറ്റൊരു അക്കൗണ്ടിലേക്ക് മാറിക്കയറുന്നെന്ന് പരാതി. ഉപഭോക്താവ് പരാതിപ്പെട്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. കല്‍പ്പറ്റ ഭാരത് ഗ്യാസ് ഏജന്‍സിയില്‍ നിന്നും കണക്ഷനെടുത്ത പിണങ്ങോട് സ്വദേശി അബൂബക്കര്‍ ഹാജിയുടെ പാചകവാത സബ്‌സിഡിയാണ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ മൂന്നുമാസമായി മാറിക്കയറുന്നത്.
ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ ഗ്യാസ് ഏജന്‍സിയെ സമീപിച്ചെങ്കിലും അവര്‍ കൈ മലര്‍ത്തുകയായിരുന്നു. പാചകവാത സബ്‌സിഡിക്കായി അബൂബക്കര്‍ ഹാജി ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിരിക്കുന്നത് കേരള ഗ്രാമീണ്‍ ബാങ്കിന്റെ അക്കൗണ്ട് നമ്പറാണ്.
ഒപ്പം ആധാര്‍ നമ്പറും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മുടക്കമില്ലാതെ അബൂബക്കര്‍ ഹാജിയുടെ അക്കൗണ്ടിലേക്ക് തന്നെ പണം വന്നുചേരുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ തുക അക്കൗണ്ടില്‍ കയറിയില്ല.
ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ് തുക എച്ച്.ഡി.എഫ്.സി ബാങ്കിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൃത്യമായി പോകുന്നുണ്ടെന്ന് മനസിലായത്. എന്നാല്‍ ഇത്തരത്തില്‍ തന്റെ പേരില്‍ ഒരു അക്കൗണ്ടില്ലെന്ന് അധികൃതരെ ഇദ്ദേഹം അറിയിച്ചപ്പോള്‍ നിങ്ങള്‍ ലീഡ് ബാങ്കില്‍ ഒരു പരാതി നല്‍കൂവെന്നാണ് മറുപടി ലഭിച്ചത്.
കൃത്യമായി അക്കൗണ്ട് നമ്പര്‍ നല്‍കുകയും ആധാര്‍ നമ്പര്‍ നല്‍കുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നോട്ടപ്പിശകിന് മൂന്നുമാസത്തെ പാചകവാത സബ്‌സിഡിയാണ് ഉപഭോക്താവിന് നഷ്ടമായാത്.
അധികൃതരുടെ ഭാഗത്തു നിന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ഉപഭോക്താവിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago