ഗ്രാമങ്ങളില്‍ നീതി ലഭ്യമാക്കാന്‍ ഗ്രാമ കോടതി
കല്‍പ്പറ്റ: മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ (ഗ്രാമ കോടതി) വൈത്തിരിയില്‍ ഇന്ന് രാവിലെ ഒമ്പതിന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് അനുസരിച്ചാണിത് ഗ്രാമകോടതി സ്ഥാപിക്കുന്നത്. 2009 ഒക്‌ടോബര്‍ രണ്ട് മുതല്‍ പ്രാബല്യമുള്ള ഈ നിയമമനുസരിച്ച് രാജ്യത്ത് 5000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 200 ല്‍ താഴെ ഗ്രാമ കോടതികള്‍ മാത്രമെ സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളാണ് ഗ്രാമ കോടതിയുടെ അധികാര പരിധിയില്‍ വരുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് തുല്യമായ ന്യായാധികാരിയാണ് കോടതിയുടെ അധികാരി. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുമായി ആലോചിച്ചാണ് നിയമനം. വിപുലമായ പരസ്യം നല്‍കി അധികാര പരിധിയിലുള്ള ഏത് സ്ഥലത്തും ഒരു മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ ഈ കോടതിക്ക് സാധിക്കും.
സിവില്‍-ക്രിമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും ഗ്രാമ കോടതിക്കുണ്ട്. ജില്ലാ കോടതി, ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എന്നിവ മുന്‍കൈയെടുത്താണ് ജില്ലയില്‍ ഗ്രാമ കോടതി സ്ഥാപിക്കുന്നത്. ഗ്രാമ കോടതി അധികാര പരിധിയില്‍ വരുന്ന വെങ്ങപ്പള്ളി, വൈത്തരി, പൊഴുതന, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളും ഗ്രാമ കോടതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് അധ്യക്ഷനാവും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പൊലിസ് മേധാവി എം. കെ പുഷ്‌കരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ പി.ഡി ഷാജി, ബാബു സിറിയക്, കെ നാണു, എന്‍.ജെ ഹനസ് തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."