വെടിയേറ്റുവീണ സ്ഥലത്ത് മലാല വീണ്ടുമെത്തി
സ്വാത്: അഞ്ചര വര്‍ഷത്തിനു ശേഷം മലാല യൂസുഫ് സായ് തന്റെ സ്വന്തം നാടായ സ്വാതിലെത്തി. കുടുംബത്തോടൊപ്പമാണ് 2012 ല്‍ വെടിയേറ്റു വീണ സ്വാത് താഴ്വരയിലെത്തിയത്. ഹെലികോപ്റ്ററിലാണ് ഇവിടെയെത്തിയത്.
മലാല പഠിച്ചിരുന്ന സ്കൂളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. നാട്ടുകാരും മലാലയെ വരവേറ്റു.
താഴ്വര താലിബാന് കയ്യടക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുകയും ചെയ്തിരുന്നു. ഇവിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് മലാലയ്ക്ക് സ്കൂള്‍ ബസില്‍ വെടിയേല്‍ക്കേണ്ടി വന്നത്.
തുടര്‍ന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മലാല യു.എസിലായിരുന്നു ഇതുവരെ ചെലവഴിച്ചത്. 2014 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാലയ്ക്കു ലഭിച്ചു. 17-ാം വയസ്സിലായിരുന്നു ഇത്. മലാല ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായി.
ഇതോടെ സ്വാതിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുകയും പെണ്‍കുട്ടികള്‍ക്ക് ഇവിടെ പഠിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്തു.
വ്യാഴാഴ്ചയാണ് മലാല പാകിസ്താനിലെത്തിയത്. പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."