HOME
DETAILS

'താലൂക്കാശുപത്രിയില്‍ സ്റ്റിച്ചിങ് സാധനങ്ങള്‍ ഉടനെത്തും'

  
backup
April 01 2018 | 01:04 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8

 

കരുനാഗപള്ളി: താലൂക്കാശുപത്രിയില്‍ രോഗികളുടെ മുറിവ് തുന്നുന്നതിനുള്ള നൂലും മറ്റും ഉടന്‍ എത്തിക്കുമെന്നും നിലവില്‍ ആശുപത്രിയിലേക്ക് ഉള്ള ഫണ്ട് തീര്‍ന്നിരുന്നുവെന്നും കണക്കെടുപ്പ് മാസമായതിനെ തുടര്‍ന്നാണ് സ്റ്റിച്ചിങിന് വേണ്ട സാധനങ്ങള്‍ പുറത്തേക്ക് കുറിച്ചു കൊടുക്കന്നതെന്നും താലൂക്കാശുപത്രി സൂപ്രണ്ട് തോമസ്അല്‍ഫോണ്‍സ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഈ മാസംആദ്യം തന്നെ ശാസ്ത്രകിയക്ക് വേണ്ട തുന്നല്‍ സധാനങ്ങളും മറ്റും എത്തി തുടങ്ങും. യാതൊരു പരാതിയും ഇല്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്കാശുപത്രിയില്‍ മുറിവുമായി എത്തുന്നവര്‍ക്ക് തുന്നല്‍ സാധനങ്ങള്‍ പുറത്തേക്ക് കുറിച്ച് കൊടുക്കുന്നതിനെ സംബന്ധിച്ച് പരാതി 'സുപ്രഭാതം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുതിയകാവ് ചിറ്റുമൂലയില്‍ കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട മരുതൂര്‍കുളങ്ങര സ്വദേശി വിഷ്ണുവിന്റെ കാലിലേക്ക് ഷീറ്റ് ഇളകി വീണതിനെ തുടര്‍ന്ന് ഗുരുതരമായി മുറിവേല്‍ക്കുകയും താലൂക്കാശുപത്രിയില്‍ എത്തികുകയും ചെയ്തിരുന്നു.
അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ പരിശോധന നടത്തിയതിന് ശേഷം കാലിലെ ആഴത്തിലുള്ള മുറിവ് തുന്നുന്നതിനുള്ള സ്റ്റിച്ചിങ്ങ് നൂല്‍ ഇവിടെ ഇല്ലെന്നും പുറത്ത് പോയി വാങ്ങി കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു.
ആശുപത്രിയുടെ അനാസ്തക്കെതിരേ സുപ്രഭാതം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago
No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago