വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കൂട്ടായ്മ മൂന്നിന് പുല്‍പ്പള്ളിയില്‍
പുല്‍പ്പള്ളി: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരുടെ കൂട്ടായ്മ ഈമാസം മൂന്നിന് പുല്‍പ്പള്ളിയില്‍ ചേരുമെന്ന് എജ്യുക്കേഷനല്‍ ലോണേഴ്‌സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല. മെറിറ്റ് ക്വാട്ടയില്‍പ്പെട്ടവര്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു.
സര്‍ക്കാരിന്റെ ഈ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നത്. സര്‍ക്കാര്‍ നിബന്ധന പ്രകാരം വായ്പയെടുത്തവരില്‍ 85 ശതമാനത്തിലധികവും വരുന്ന മാനേജ്‌മെന്റ്എന്‍ആര്‍ഐ ക്വാട്ടയില്‍പ്പെട്ടവര്‍ പദ്ധതിക്ക് പുറത്തായി. ഇതോടെ ഈ പദ്ധതിയുടെ ഗുണം നഷ്ടപ്പെട്ടു. മെറിറ്റ് ക്വാട്ടയില്‍പ്പെട്ട 15 ശതമാനത്തിനു പോലും ആനുകൂല്യം നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുള്ളത്. നിസാരകാരണങ്ങള്‍ പറഞ്ഞ് പദ്ധതി അട്ടിമറിക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.
പദ്ധതി സംബന്ധിച്ച് കാര്യങ്ങല്‍ യഥാസമയം അറിയിക്കുകയോ പദ്ധതി സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുവാനോ ബാങ്കുകള്‍ തയാറാകുന്നില്ല. ആനുകൂല്യത്തിന് അര്‍ഹതപ്പെട്ടവരുടെ വിഹിതം ഒറ്റത്തവണയായി അടച്ച് തീര്‍ക്കണമെന്ന ചില ബാങ്കുകളുടെ നീക്കം വായ്പക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എസ്.ബി.ടിയില്‍ നിന്ന് വായ്പയെടുത്തവരുടെ കാര്യത്തില്‍ നില്‍ക്കുന്ന പ്രതിസന്ധിയ്ക്ക് ഇതു വരെ പരിഹാരമായിട്ടില്ല. വായ്പയെടുത്ത മുഴുവന്‍ ആളുകളുടെയും രേഖകളും മറ്റും ബാങ്കുകള്‍ റിലയന്‍സിന് കൈമാറിയത് കൊണ്ട് വായ്പയെടുത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.
എസ്ബിഐ ഈ കാര്യത്തില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറുകയാണ്. വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ കൊള്ളപലിശ ഈടാക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.
കാര്‍ഷിക വായ്പയ്ക്ക് നാല് ശതമാനവും ഭവനവായ്പയ്ക്ക് ഒന്‍പത് ശതമാനവും പലിശയുള്ളപ്പോഴാണ് വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ചൂഷണം നടത്തുന്നതെന്നും ഭാരവാഹികളായ ഇ.വി. തോമസ്, സുധാകരന്‍, പി.കെ. വര്‍ഗീസ്, റൊണാള്‍ഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."