ആന്റിപൈറസി സെല്‍ റെയ്ഡ്: 14 പേര് അറസ്റ്റില്‍
തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സി.ഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 14 പേര് അറസ്റ്റിലായി. ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ സണ്‍ മ്യൂസിക് ഷോപ്പുടമ മുഹമ്മദ് ഷരീഫ്, മലപ്പുറം ജില്ലയില്‍ പുലാമന്തോള്‍ ഡിജിറ്റല്‍ മൊബൈല്‍സ് ഉടമ യൂസഫ്, മേലാറ്റൂര്‍ കാംപസ് മൊബൈല്‍സ് ഉടമ ഷഫീക് റഹ്മാന്, മക്കരപറമ്പ് വീ വണ്‍ മൊബൈല്‍സ് ഷോപ്പുടമ മുഫമ്മദ് ആഷിക്ക്, വളാഞ്ചേരി സെയില്‍സ് കമ്യൂണിക്കേഷന്‍സ് ഷോപ്പുടമ റിയാസ് എന്നിവര്‍ പിടിയിലായി.
കോട്ടയം പാലാ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ആപ്പിള്‍ മൊബൈല്‍ ഷോപ്പുടമ മനോജ്, മുണ്ടക്കയം കളേഴ്സ് സി.ഡി ഷോപ്പുടമ അസീബ്, നാലുകോടി നവന ലേഡീസ് സ്റ്റോര്‍ ഷോപ്പുടമ ജോസഫ്, കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ ഫുട്പാത്തില്‍ സി.ഡി കച്ചവടം നടത്തിയിരുന്ന റഷീദ്, സംക്രാന്തി നയണ്‍ ഫോര്‍ മൊബൈല്‍സ് ഷോപ്പുടമ ഫിറോസ് ഖാന്, ഇടുക്കി ജില്ലയില്‍ ഇടശ്ശേരി ജങ്ഷനില്‍ റാഫാ വേള്‍ഡ് ഷോപ്പുടമ ജെയിംസ് ജോസഫ്്, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഇടുക്കി മൊബൈല്‍സ് ഷോപ്പുടമ രഞ്ജിത്ത്, പത്തനംതിട്ട ജില്ലയില്‍ ആങ്ങാമൂഴി റെയിന്‍ബോ ഹൈ ടെക്ക് സൊല്യൂഷന് ഷോപ്പുടമ ഷിബു, തിരുവനന്തപുരം ജില്ലയില്‍ നരുവാമൂട് ഡി.വി.ഡി കടയുടമ അഭിലാഷ് എന്നിവരുമാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."