സഊദിക്ക് നേരെ വീണ്ടും യമന്‍ ഹൂതി മിസൈല്‍ ആക്രമണം; ഇന്ത്യക്കാരന് പരിക്ക്
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ശനിയാഴ്ച്ചയാണ് അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തിയത്. ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. നിലം തൊടുന്നതിനു മുന്‍പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.
ഒരാഴ്ചക്കിടെ ഹൂതികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധ രാത്രി ഹൂതികള്‍ നടത്തിയ ഏഴു മിസൈലുകളുടെ കൂട്ടയാക്രമണത്തിന്റെ ചൂടാറുന്നതിനു വ്യാഴാഴ്ച്ചയും ആക്രമണം നടന്നിരുന്നു.
ശനിയാഴ്ച്ചയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഷോര്‍ട്ട് റെയിഞ്ച് ഇനത്തിലെ ബദ്ര്‍ 1 മിസൈലാണ് തങ്ങള്‍ അയച്ചതെന്നും സഖ്യ സേനയുടെ സൈനിക ഉപകരണങ്ങള്‍ക്ക് വന്‍ നാശ നഷ്ടം ഉണ്ടാക്കിയതായും യമനിലെ ഹൂതി ചാനലായ മസീറ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
പ്രകോപന പരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും വ്യക്തമാക്കി സഊദി അധികൃതര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ശനിയാഴ്ച വീണ്ടും മിസൈല്‍ ആക്രമണം നടന്നത്.
അതേസമയം, ഹൂതികളുടെ തുടര്‍ച്ചയായുള്ള പ്രകോപനം മേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയുയര്‍ന്നു. സഊദി തലസ്ഥാന നഗരിയടക്കം നാലു നഗരികള്‍ക്കെത്തിയ ഞായറാഴ്ച്ച നടന്ന കൂട്ട മിസൈല്‍ ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ അപലപിച്ചു.
2015 ജൂണ്‍ ആറു മുതല്‍ ഇതുവരെ 104 ബാലിസ്റ്റിക് മിസൈല്‍ സഊദിയിലേക്ക് യമനിലെ ഇറാന്‍ സഹായമുള്ള ഹൂതികള്‍ പ്രയോഗിച്ചതായാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."