HOME
DETAILS

കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ഒഴിപ്പിക്കും: ലേലം നടത്തണമെന്ന് യോഗ തീരുമാനം

  
backup
April 01 2018 | 04:04 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 

കണ്ണൂര്‍: കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ഒഴിയണമെന്നും ലേലം നടത്തി പുതിയ വാടക നിശ്ചയിക്കണമെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ജനപ്രതിനിധികളായ അഞ്ചുപേര്‍ ഇതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനമുണ്ടായത്. ലേലത്തെ അഞ്ചുപേര്‍ അനുകൂലിച്ചപ്പോള്‍ പ്രതികൂലമായി വോട്ടുചെയ്തതും അഞ്ചുപേരായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് പ്രസിഡന്റിന് അധികമായി ചെയ്യാനാകുന്ന ഒരു വോട്ട് ചെയ്ത് 122 ഇന്‍ഫന്ററി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫിസര്‍ കൂടിയായ കേണല്‍ അജയ് ശര്‍മ ലേലം വേണമെന്ന വാദത്തെ അനുകൂലിച്ചു. ഇതോടെ ലേലം നടക്കണമെന്നത് യോഗതീരുമാനമായി മാറുകയായിരുന്നു.
കന്റോണ്‍മെന്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ വ്യാപാരം നടത്തുന്ന അമ്പതോളം വ്യാപാരികള്‍ മൂന്നിനകം ഒഴിയണമെന്നാണ് തീരുമാനം. അഞ്ചിന് വീണ്ടും ലേലം നടക്കും. രണ്ടിന് താക്കോല്‍ ബോര്‍ഡ് ഓഫിസില്‍ ഏല്‍പ്പിക്കാനാണ് നിര്‍ദേശം. ഇതോടെ അമ്പതോളം വ്യാപാരികള്‍ പെരുവഴിയിലായി. സൈന്യത്തെ പ്രതിനിധീകരിച്ച് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ അജയ് ശര്‍മ, കേണല്‍ രമണ, മിലിട്ടറി ആശുപത്രി കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്റ് കേണല്‍ ദേവ്, കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വിഖ്‌നേശ്വര്‍, മിലിട്ടറി എന്‍ജിനിയറിങ് സര്‍വിസ് വിഭാഗം ഓഫിസര്‍ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്. ജനപ്രതിനിധികളായി കേണല്‍ പത്മനാഭന്‍, ആന്‍ഡ്രൂസ്, രതീഷ് ആന്റണി, ദീപ എന്നിവരും പങ്കെടുത്തു.
പ്രദേശത്ത് കച്ചവടം നടത്തുന്നതിനുള്ള അവസാന തിയതിയും ഇന്നലെയായിരുന്നു. ഇതിനുശേഷം കടകളുടെ താക്കോല്‍ കന്റോണ്‍മെന്റ് ഓഫിസില്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കട വാടകയ്‌ക്കെടുത്തിരുന്നവര്‍ക്ക് നല്‍കിയിരുന്ന നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേ നിരവധി തവണ വ്യാപാരികള്‍ പരാതികളും നിവേദനങ്ങളും നല്‍കിയിരുന്നു. പി.കെ ശ്രീമതി എം.പി വിഷയത്തില്‍ ഇടപെടുകയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അനുകൂല തീരുമാനമുണ്ടാകുമെന്ന് വ്യാപാരികളെ എം.പി അറിയിക്കുകയും ചെയ്‌തെങ്കിലും പൊടുന്നനെ വീണ്ടും കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. നിലവിലുള്ള വ്യാപാരികള്‍ക്ക് പത്ത് ശതമാനം വാടക കൂട്ടി അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. കന്റോണ്‍മെന്റിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കി സ്‌റ്റേ ഓര്‍ഡര്‍ വാങ്ങാനാണ് കട വാടകയ്‌ക്കെടുത്തവരുടെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago