ഗുണ്ടാ സംഘങ്ങള്‍ ഉള്‍പ്പടെ 66 സമൂഹിക വിരുദ്ധര്‍ അറസ്റ്റില്‍
തൃശൂര്‍: സിറ്റി പൊലിസ് പരിധിയില്‍ നടത്തിയ കോംപിങ് ഓപ്പറേഷനില്‍ ഗൂണ്ടാ സംഘങ്ങള്‍ ഉള്‍പ്പടെ 66 സമൂഹികവിരുദ്ധര്‍ അറസ്റ്റിലായി. അസി. പൊലിസ് കമ്മിഷണര്‍മാരുടെ കീഴില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 26 മൊബൈല്‍ പട്രോളിങും 12 പിക്കറ്റ് പോസ്റ്റുകളും ഉള്‍പ്പെടുത്തി പ്രത്യേകം സംഘളൊയാണു കോംപിങ് ഓപ്പറേഷന് നടത്തിയത്.
ഗുണ്ടാ സംഘാംഗങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രത്യേകം പരിശോധന നടത്തിയ പൊലിസ് ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ല്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. സംശയാസ്പദമായി കണ്ട 47 പേരെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചു. മോഷണം, കവര്‍ച്ച മുതലായ കേസുകളില്‍ ഉള്‍പ്പെട്ട 24 പേരെ അവരുടെ വാസസ്ഥലങ്ങളില്‍ നേരിട്ടു ചെന്നു പരിശോധന നടത്തി.
പൊതുജനശല്യമുണ്ടാക്കിയ 28 പേര്‍ക്കെതിരേ നടപടിയെടുത്തു. വാഹന പരിശോധനയില്‍ 357 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിനു 52 പേര്‍ക്കെതിരേയും അശ്രദ്ധമായി വാഹനമോടിച്ചതിനു 213 പേര്‍ക്കെതിരേയും നടപടിയെടുത്തു. പിഴയായി 37,400 രൂപ ഈടാക്കി. പിടികിട്ടാപ്പുള്ളികളായി കോടതികള്‍ പ്രഖ്യാപിച്ച രണ്ടു പേരെയും 30 വാറന്ണ്ട് പ്രതികളെയും പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."