HOME
DETAILS

കായംകുളത്ത് വീണ്ടും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

  
backup
April 01 2018 | 06:04 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9f%e0%b5%8d%e0%b4%b0

 

കായംകുളം. റെയില്‍വേ ട്രാക്കില്‍ പഴയ പാളം വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം കെപി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് അടുത്ത് സിഗ്‌നലിനോട് ചേര്‍ന്നുളള ട്രാക്കില്‍ പഴയ പാളത്തിന്റെ ഭാഗം കണ്ടെത്തിയത്.
റെയില്‍വേകീമാന്‍ പാളം പരിശോധിച്ച് നടന്നുവരുന്നതിനിടയിലാണ് ട്രാക്കിന് കുറുകെ അപകടകരമായ നിലയില്‍ പാളം കിടക്കുന്നത് കണ്ടത്.ഉടന്‍തന്നെ കീമാന്‍ സ്റ്റേഷനില്‍ അറിയിച്ചു.ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ ആര്‍പിഎഫ് -സിഐ അനില്‍കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീനിവാസന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്നറിയിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ അതേട്രാക്കിലൂടെ കടത്തിവിട്ടത്. പിന്നീട് അസി കമ്മീഷണര്‍ ടിഎസ് ഗോപകുമറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് മണംപിടിച്ച നായ അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള കളള്ഷാപ്പിന് സമീപമെത്തി നില്‍ക്കുകയായിരുന്നു. ലോക്കല്‍ പോലീസും ആര്‍പിഎഫിന്റെ ഇന്‍ലിജന്‍സ് വിഭാഗമുള്‍പ്പെടെയുള്ളവരും നായ നിന്ന സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
എന്നാല്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവം മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി അസി കമ്മീഷണര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് എട്ടുകിലോ തൂക്കമുളള ചെമ്പ് കേബിളുകളും സാധാരണ കേബിളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു.
പുലര്‍ച്ചെ 2.40 ന് എത്തിയ മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ വേഗത കുറച്ച് വന്നതിനാലാണ് ദുരന്തം ഒഴിവായത്. രണ്ടുമാസത്തിന് മുമ്പ് അമ്പത് കിലോക്ക് മുകളില്‍ ഭാരം വരുന്ന പഴയ സിഗ്‌നല്‍ ബോക്‌സ് ചേരാവളളി ലെവല്‍ക്രോസിന് സമീപം ട്രാക്കില്‍ വച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു.
എന്നാല്‍ ട്രെയിന്‍ കയറി ബോക്‌സ് തെറിച്ചുപോയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടു സംഭവങ്ങല്‍ക്കും പിന്നിലുളളവര്‍ക്കുവേണ്ടി സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അസി കമ്മീഷണര്‍ ടിഎസ് ഗോപകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago