ലൈഫ് മിഷന് ഒന്നാം ഘട്ടം ജില്ലയ്ക്ക് മികച്ച നേട്ടം: 1714 വീടുകള്‍ പൂര്‍ത്തിയാക്കി ജില്ല രണ്ടാം സ്ഥാനത്ത്
ആലപ്പുഴ: സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പരിപാടിയായ ലൈഫ് മിഷന് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഏറ്റെടുത്ത വീടുകളില്‍ 1714 വീടുകള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്ത്് പൂര്‍ത്തീകരണ ശതമാനത്തില്‍ ജില്ല രണ്ടാം സ്ഥാനത്ത് എത്തി.
വിവിധ ഭവന പദ്ധതികളില്‍ മുന്‍കാലങ്ങളില്‍ അഡ്വാന്‍സ് തുക വാങ്ങി മുടങ്ങിക്കിടന്നിരുന്ന 3205 വീടുകളാണ് ഒന്നാം ഘട്ടത്തില്‍ ലൈഫ് മിഷന് ജില്ലയില്‍ ഏറ്റെടുത്തിരുന്നത്.
വിവിധ വകുപ്പുകളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും മുന്‍കാലങ്ങളില്‍ ഏറ്റെടുത്തിരുന്ന ഈ വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ ഒരു വഴിയും കാണാതെ നിരാശരായിരുന്ന ഗുണഭോക്താക്കള്‍ക്കാണ് നാലുലക്ഷം രൂപയുടെ ആനുപാതിക വര്‍ദ്ധനവും നല്കി ലൈഫ് മിഷന് ഏറ്റെടുത്തത്. 50 ശതമാനം തുക അഡ്വാന്‍സും നല്കി. ആനുപാതിക വര്‍ധന നല്കിയാലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒട്ടേറെ വീടുകള്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെയാണ് പൂര്‍ത്തീകരിച്ചത്.
പൂര്‍ത്തിയാകാത്ത വീടുകളില്‍ ബഹുഭൂരിപക്ഷവും ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.പി.ഉദയസിംഹന്‍ അറിയിച്ചു.ലൈഫ്മിഷന് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും.
നിലവില്‍ ഗുണഭോക്തൃ പട്ടികയിലുള്ള ഭൂമിയുള്ള ഭവനരഹിതരായ 14460 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ടത്തില്‍ വീടുവച്ചു നല്‍കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ കെ.ആര്. ദേവദാസ് അറിയിച്ചു. ഒന്നാംഘട്ടം മികച്ച വിജയത്തിലെത്തിച്ച എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെയും ജില്ലാതലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരെയും ലൈഫ് മിഷന് ജില്ലാ ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ലാ കര്‍മസമിതി ചെയര്മാന് ആയ ടി.വി അനുപമയും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."