HOME
DETAILS

ഗുരുവെ നിന്ദിക്കുമ്പോള്‍

  
backup
April 02 2018 | 01:04 AM

guruv-nindikkunpol-navas-poonoor-article

ഗുരുവെ നിന്ദിക്കാതിരിക്കാന്‍ വലിയ ധാര്‍മ്മിക ബോധമൊന്നും വേണ്ട, മനുഷ്യനുണ്ടാകേണ്ട സാമാന്യ ബോധം മതി.കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ ഒരു വിഭാഗം കുട്ടികള്‍ വിദ്യാര്‍ഥി സമൂഹത്തിനാകെ അപമാനമായിരിക്കയാണ്. കലാലയ കാലഘട്ടത്തില്‍ കുട്ടികള്‍ ഇത്തിരി കുസൃതി കാണിക്കുക സ്വാഭാവികം. അധ്യാപകര്‍ അപ്പോള്‍ കണ്ണുരുട്ടുകയും പതിവാണ്. സമരത്തിനിടയില്‍ അധ്യാപകര്‍ക്കെതിരേ , പ്രിന്‍സിപ്പലിനെതിരേ ഗോബാക്ക് വിളി ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും മുഴങ്ങാറുണ്ട്.

ഇതൊക്കെ ഇന്ന് കേരളത്തിന്റെ സാമൂഹ്യഅന്തരീക്ഷം ഉള്‍ക്കൊണ്ട് കഴിഞ്ഞു.പഠനം കഴിഞ്ഞ് വിട പറയുമ്പോള്‍ ഈ വൈരാഗ്യമൊന്നും ഗുരുമനസിലോ കുട്ടികളുടെ മനസുകളിലോ ഉണ്ടാവാറില്ല.അവര്‍ സ്‌നേഹപൂര്‍വ്വം വിട പറഞ്ഞു പോവുകയാണ് പതിവ്. മുമ്പൊക്കെ ഈ വിട പറയലും ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ മാത്രമല്ല അധ്യാപകരുടെ കണ്ണുകള്‍ പോലും നിറയാറുണ്ടായിരുന്നു. ആ ആത്മ ബന്ധമൊക്കെ ആരോ തല്ലി തകര്‍ത്തു.ഗുരു-ശിഷ്യബന്ധത്തിന്റെ പവിത്രതയും തീവ്രതയും എവിടെയോ കൈമോശം വന്ന് പോയി .ഇത്രമാത്രം കാംപസ് അന്തരീക്ഷം വഷളാക്കിയത് എസ്.എഫ്.ഐ തന്നെയാണ്. കാംപസ് രാഷ്ട്രീയം മാന്യമായനിലയിലാണെങ്കില്‍ വളരെ നല്ലതാണ്.ജനാധിപത്യ സംവിധാനത്തില്‍ കൊള്ളാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പരിശീലന കളരിയാവണം അത്. ഇപ്പോഴത്തെ അവസ്ഥ കോടതി പോലും ഇടപെടുന്ന നിലയിലെത്തി, ഈ ഭീതി പൊതു സമൂഹത്തിലും നീതിപീഠത്തിലും എത്തിച്ചതിന്റെ ഉത്തരവാദികളും മററാരുമല്ല. സി .പി.എം ഒന്ന് മനസ് വച്ചാല്‍ മാറ്റാവുന്നതേയുള്ളൂ ഈ ദുരവസ്ഥ .


ഗുരു എന്താണെന്ന് കൊച്ചു സഖാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായാല്‍ നാട് രക്ഷപ്പെട്ടു.അതെങ്ങനെ നടക്കും അണികളെ എന്തിനും ' കൊള്ളാവുന്ന 'നിലയില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ ഈ കൊള്ളരുതായ്മകള്‍ക്കൊക്കെ കൂട്ട് നിന്നല്ലേ പറ്റൂ. 33 വര്‍ഷം നെഹ്‌റു കോളജില്‍ പ്രവര്‍ത്തിച്ച അധ്യാപികയെ ഈ രീതിയില്‍ അപമാനിച്ചപ്പോള്‍ അവരെ ഒന്ന് ശാസിക്കാന്‍ പോലും പാര്‍ട്ടി തയാറായില്ലെന്നത് കഷ്ടം .പ്രിന്‍സിപ്പലിനെ ആശംസ നേര്‍ന്ന് യാത്രയയച്ച ചടങ്ങില്‍ നിന്ന് മാറി നിന്ന് പ്രതിഷേധിച്ചാല്‍ പോലും മനസിലാക്കാമായിരുന്നു. ആശംസക്ക് പകരം ആദരാഞ്ജലി അര്‍പ്പിച്ചത് പ്രിന്‍സിപ്പല്‍ ഡോ പി പി പുഷ്പജക്ക് മാത്രമല്ല സാംസ്‌കാരിക കേരളത്തിനാകെ വേദനയുണ്ടാക്കി, രണ്ട് വര്‍ഷം മുമ്പ് പാലക്കാട് വിക്ടോറിയ കോളജില്‍ നടന്നതും ഇത് പോലെ ഒരു തോന്നിവാസമായിരുന്നു. അവിടെ റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പലിന് കുഴിമാടം തീര്‍ക്കുകയാണ് ചെയ്തത്.


കഴിഞ്ഞ വര്‍ഷമാവട്ടെ എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചാണ് എസ്.എഫ്.ഐ വിപ്ലവ വീര്യം പ്രകടിപ്പിച്ചത്.ഈ വര്‍ഷം നെഹ്‌റു കോളജില്‍ കുറേകൂടി കാര്യക്ഷമമാക്കി പടക്കം പൊട്ടിച്ചു. ഇനി കുട്ടികള്‍ പിന്തിരിയില്ല. അവരിത് റാഗിങ് പോലെ, ക്ലാസ് ബഹിഷ്‌കരണം പോലെ ഒരു പതിവാക്കി മാറ്റും. ഒരു കോളജില്‍ മാത്രം ഒതുങ്ങി മൂന്ന് വര്‍ഷമായി നടക്കുന്ന ഈ തോന്നിവാസം മറ്റു കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കും.സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന സംസ്ഥാനമാണ് കേരളം.സാക്ഷരത കൂടുമ്പോള്‍ സംസ്‌കാരമുള്ള സമൂഹമുണ്ടാവുമെന്ന് കണക്ക് കൂട്ടിയവര്‍ക്ക് തെറ്റി. സാക്ഷരത കൂടിയപ്പോള്‍ മൂല്യങ്ങള്‍ കൈമോശം വരികയാണ്. നന്മയുടെ, സ്‌നേഹത്തിന്റെ, ഒരുമയുടെ ,സര്‍ഗാത്മകതയുടെ വിളനിലമായിരുന്നു പ്രിയപ്പെട്ട കാംപസുകള്‍.ഇന്നിപ്പോള്‍ വൈരത്തിന്റെ ,പാപത്തിന്റെ ,തിന്മയുടെ, അധാര്‍മ്മികതയുടെ ഈറ്റില്ലമായി മാറുകയാണ്.


ഒരു തിരിച്ചു പോക്ക് എത്രകണ്ട് പ്രായോഗികമാണെന്നറിയില്ല. രാഷ്ട്രീയ സംഘടനകള്‍ ഒരു മനസോടെ നേതൃ പരമായ പങ്ക് വഹിച്ച് ഇടപെടല്‍ നടത്താന്‍ തയാറാകണം .ഗുരു -ശിഷ്യബന്ധത്തിന്റെ പവിത്രത കുട്ടികളെ ബോധ്യപ്പെടുത്താന്‍ കഴിയണം. അതെന്താണെന്ന് സ്വയം മനസിലാക്കണം. സമൂഹ മനസിലെ അന്ധകാരം അകറ്റുന്നവരാണ് ഗുരുനാഥന്മാര്‍.ഗുഎന്നതിനര്‍ഥം അന്ധകാരം എന്നാണ്. രു എന്നാല്‍ അകറ്റുന്നവന്‍. സമൂഹ മനസിലെ അജ്ഞതയുടെ അന്ധകാരം അകറ്റി അവിടെ അക്ഷരവെളിച്ചം തെളിയിക്കുന്നവരാണ് അധ്യാപകര്‍.


ദാര്‍ശനികനായ ഇമാം ഗസ്സാലി പറഞ്ഞു: 'സ്‌നേഹസമ്പന്ന വിദഗ്ധവൈദ്യനെ വിവരമില്ലാത്ത രോഗി അനുസരിക്കുന്നത് പോലെ ശിഷ്യന്‍ ഗുരുവിനെ അനുസരിക്കണം'' ശിഷ്യന്മാരെ മക്കളെപ്പോലെ കണ്ട് വാത്സല്യം പ്രകടിപ്പിക്കുന്നവരാണ് ഗുരുനാഥന്മാര്‍ . അധ്യാപകന്‍ സമാദരണീയനായ മാര്‍ഗ ദര്‍ശിയും സല്‍ഗുണ സമ്പന്നനായ മാതൃകാ പുരുഷനുമായിരിക്കണം അച്ചടക്കവും സ്‌നേഹവും വിനയവും വിജ്ഞാനദാഹവുമുള്ളവനാകണം വിദ്യാര്‍ഥിയെന്നും ഇമാം ഗസ്സാലി പറഞ്ഞു.ഇത് പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടത് മുതിര്‍ന്നവരാണ്.രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്തവരാണ്.
നമ്മുടെ വിദ്യാഭ്യാസ രംഗം ആകെ താറുമാറായിപ്പോയി. ചെറിയ ക്ലാസിലെ കുട്ടികളെ പോലും ഒന്ന് ശാസിക്കാന്‍ ,ഒരു ചുള്ളിക്കമ്പെടുത്ത് ചന്തിക്ക് രണ്ട് അടി കൊടുക്കാന്‍ അധ്യാപകര്‍ക്ക് ഭയമാണ്. രക്ഷിതാക്കള്‍ മീശയും പിരിച്ച് സ്‌കൂളിലേക്ക് മാത്രമല്ല പരാതിയുമായി പൊലിസ് സ്റ്റേഷനിലേക്കും കോടതിയിലേക്കുമൊക്കെ പോകും. അപൂര്‍വ്വം ചില അധ്യാപകര്‍ കുട്ടികളാണെന്ന് മറന്ന് റൗഡികളോടെന്ന പോലെ പെരുമാറിയതാവാം ഇതിന് കാരണം.


നാമമാത്രമായ ചിലര്‍ക്ക് വേണ്ടി അധ്യാപകരെയെല്ലാം ഈ ഗണത്തില്‍ പെടുത്തുന്നത് ക്രൂരതയാണ്. അവര്‍ക്ക് കുട്ടികള്‍ മക്കള്‍ തന്നെയാണ് .മക്കളെ ശാസിക്കാനും ശിക്ഷിക്കാനും നമുക്കവകാശമില്ലേ. അത് അവരുടെ ഗുണം കാംക്ഷിച്ച് മാത്രമല്ലേ. അത്യപൂര്‍വ്വം രക്ഷിതാക്കള്‍ മക്കളെ ക്രൂരമായി ശിക്ഷിക്കുന്ന വാര്‍ത്തകളും നമ്മള്‍ കാണാറുണ്ടല്ലോ.സമൂഹത്തിന്റെ നിലപാട് മാറണം. അപ്പോഴേ ഗുരുശിഷ്യബന്ധത്തിലെ പിന്നിപ്പോയ പൊന്നിഴകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. നെഹ്‌റു കോളജില്‍ അഴിഞ്ഞാടിയ കുട്ടികള്‍ക്കെതിരേ കര്‍ശന നടപടി തന്നെ വേണം. മാനേജ്‌മെന്റ് നടപടിയുമായി ഇറങ്ങിയത് നല്ല കാര്യം. ഇതൊരു പാഠമാകണം. മറ്റ് കലാലയങ്ങളിലേക്ക് ഈ രോഗം പടരാതെ സൂക്ഷിക്കാന്‍ സമൂഹം കോളജ് കമ്മിറ്റിക്കൊപ്പം നില്‍ക്കണം


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago