ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
ജൊഹന്നാസ്ബര്‍ഗ്: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 488 റണ്‍സില്‍ അവസാനിപ്പിച്ച ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 221 റണ്‍സില്‍ പുറത്തായി. 267 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് മൊത്തം 292 റണ്‍സ് ലീഡ്. മാര്‍ക്രം (18), ഡീന്‍ എല്‍ഗാര്‍ (ഏഴ്) എന്നിവരാണ് പുറത്താകാതെ ക്രീസിലുള്ളത്.
96 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ആസ്‌ത്രേലിയയെ ക്യാപ്റ്റന്‍ ടിം പെയ്‌നും (62), പാറ്റ് കമ്മിന്‍സും (50) ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 96ല്‍ നിന്ന് ടീം സ്‌കോര്‍ 195 റണ്‍സിലെത്തിച്ചു. ടീം സ്‌കോര്‍ 221ല്‍ എത്തിച്ച് അവസാന വിക്കറ്റായാണ് പെയ്ന്‍ മടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡര്‍, റബാഡ, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."