ഗസ്സ വെടിവയ്പ്: ഫലസ്തീനികളുടെ മൃതദേഹം വിട്ടു കൊടുക്കാതെ ഇസ്‌റാഈല്‍
ഗസ്സ: ഇസ്‌റാഈല്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടു ഫലസ്തീനികളുടെ മൃതദേഹം വിട്ടുകൊടുക്കാതെ ഇസ്‌റാഈല്‍. വെടിവയ്പിനിടെ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ മൃതദേഹം ഫലസ്തീനികള്‍ വിട്ടു നല്‍കാതെ മൃതദേഹം കൊടുക്കില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍.
സൈനികരുടെ മൃതദേഹം ഇസാറാഈലില്‍ അടക്കം ചെയ്യുന്നതു വരെ ഫലസ്തീന്‍ സമാധാനം എന്തെന്ന് അറിയില്ലെന്ന് സൈനികന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിക്രമങ്ങളില്‍ 2014 മുതല്‍ 24ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ പിടിച്ചു വച്ചിട്ടുണ്ട്.
സൈന്യം വധിച്ച 16 ഫലസ്തീനികളെ കഴിഞ്ഞ ദിവസം ഗസ്സയില്‍ സംസ്‌കരിച്ചിരുന്നു. പതിനായിരക്കണക്കിനാളുകള്‍ സംസാര ചടങ്ങില്‍ പങ്കെടുത്തു.
2014 ലെ യുദ്ധത്തിന് ശേഷം ഏറ്റവുമധികം ഫലസ്തീനികള്‍ വധിക്കപ്പെട്ട സംഭവമാണിത്. 1400 ലധികം പേര്‍ക്കാണ് വെടിവെപ്പില്‍ പരുക്കേറ്റത്. ഇതില്‍ 35 പേരുടെ നില ഗുരുതരമാണ്. 1400ല്‍ 758 പേര്‍ക്ക് വെടിവയ്പിലും ബാക്കിയുള്ളവര്‍ക്ക് റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ ഗ്യാസ് പ്രയോഗം എന്നിവയില്‍ നിന്നുമാണ് പരുക്കേറ്റത്. സമാധാനപരമായി പ്രതിഷേധം നടത്തുന്ന ആള്‍ക്കാരുടെ നേരെയായിരുന്നു ഇസ്‌റാഈലി സേനയുടെ അതിക്രമം.
സംഭവത്തില്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ സൈന്യത്തെ പ്രതിരോധിച്ച് രംഗത്ത് വന്നിരുന്നു. പട്ടാളക്കാരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുഅഭിനന്ദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."