കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളയടി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം
കൊല്ലം: പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിന്റെ ക്രൂരവിനോദം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
പെട്രോളിന്റേയും ഡിസലിന്റേയും വില ഏതാണ്ട് തുല്യമായി എത്തുന്ന സമയത്തേക്ക് അടുക്കുകയാണ്.
ഡീസലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിനില്‍ക്കുകയാണ്.
പെട്രോളിന്റേയും ഡീസലിന്റേയും വിലയിലുള്ള അന്തരം നാമമാത്രമായി ചുരുങ്ങിയ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും ചേര്‍ന്ന് പെട്രോളിന്റേയും ഡീസലിന്റേയും വില അന്യായമായി വര്‍ധിപ്പിച്ച് ജനജീവിതത്തെ താറുമാറാക്കുന്ന നടപടി അവസാനിപ്പാക്കാതെ നിര്‍ബാധം തുടരുകയാണ്.
ജനങ്ങളുടെ കടുത്ത പ്രതിഷേധവും രോക്ഷവും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവില്‍ ഉണ്ടായിട്ടും അതൊട്ടും ചെവിക്കൊള്ളാതെ സ്വകാര്യ എണ്ണ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൊള്ളലാഭമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അവരില്‍ നിന്നും ബി.ജെ.പിക്ക് ഫണ്ട് പിരിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നല്ല നാളുകള്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി വാഗ്ദാനങ്ങള്‍ മറന്ന് കൊണ്ട് ഇന്ത്യയിലെ സാധാരണ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് 2019 ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും അതിന് മുന്‍പ് നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശക്തമായ തിരിച്ചടി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."