HOME
DETAILS
MAL
ഭൂമി സംബന്ധിച്ച ധവളപത്രം ഇറക്കണം: സുധീരന്‍
backup
April 03 2018 | 01:04 AM
തിരുവനന്തപുരം: വയനാട്ടില്‍ മിച്ചഭൂമി അട്ടിമറിക്കാന്‍ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഭൂമി, നിയമവിരുദ്ധമായും അനധികൃതമായും വന്‍കിടക്കാരുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസെടുത്ത് സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള എല്ലാ പങ്കാളികളെ കുറിച്ചും സമഗ്രമായി അന്വേഷിക്കണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."