അമ്മയെ കാണാന്‍ മന്ത്രി ആശുപത്രിയിലെത്തിയത് കാല്‍നടയായി
തലശ്ശേരി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ മന്ത്രി എത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയാണ് പണിമുടക്കായതിനാല്‍ കാല്‍നടയായി സഞ്ചരിച്ചത്. മന്ത്രിയുടെ മാതാവ് പാര്‍വതിയമ്മ തലശേരി മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി തലശ്ശേരി റസ്റ്റ് ഹൗസില്‍ തങ്ങി ഇന്നലെ 11.30ഓടെ ഇറങ്ങിയ മന്ത്രി 12.30ഓടെയാണ് ആശുപത്രിയില്‍ എത്തിയത്.
യാത്രക്കിടെ കണ്ടവരോടെല്ലാം കുശലാന്വേഷണം നടത്താനും മന്ത്രി സമയം കണ്ടെത്തി. വാഹനം തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചെങ്കിലും ന്യായമായ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരമായതിനാലാണ് നടന്നുപോവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം കാല്‍നടയായി സഞ്ചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."