പൊതുപണിമുടക്ക് പൂര്‍ണം: ജില്ലയിലാകെ ബന്ദിന്റെ പ്രതീതി
പാലക്കാട്: സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഞായറാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ പണിമുടക്ക് ഇന്നലെ രാത്രി 12 വരെ നീണ്ടുനിന്നു. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പൊതുവില്‍ സമാധാന പരമായി നടന്ന പണിമുടക്കില്‍ ജില്ലയില്‍ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.
ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുയാത്രാ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും കടകളടച്ച് സഹകരിച്ചു. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. ചിലയിടത്ത് സ്വകാര്യവാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വടവന്നൂര്‍ പൊക്കുണ്ണിയില്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും ഭീഷണിപ്പെടുത്തതായും പരാതി. ചിറ്റൂര്‍ അണിക്കോട് ജില്ലാ സഹകരണബേങ്കില്‍ ജോലിക്ക് പോയ ജീവനക്കാരിയെയും ഭര്‍ത്താവിനെയും സമരാനുകൂലികള്‍ തടഞ്ഞ് നിര്‍ത്തുകയും ഇനി യാത്ര തുടര്‍ന്ന് കാര്‍ തകര്‍ത്തുവെന്ന് ഭീഷണിപ്പെടുത്തി മടക്കി അയച്ചതായി പരാതിയുണ്ട്.
ഫാക്ടറികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരും പണിമുടക്കുമായി സഹകരിച്ചു. ഇതോടെ ജില്ലയിലെ ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളില്‍ പോലും ഹാജര്‍ കുറവായിരുന്നു. ചിറ്റൂര്‍ പാലക്കാട് ഡിപ്പോകളില്‍ നിന്ന് ഒരു കെ.എസ്.ആര്‍.ടി.സി ബസുപോലും സര്‍വീസ് നടത്തിയില്ല. ഇന്നലെ രാത്രി 9ന് പാലക്കാട്ട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ്, 9.30ന് പുറപ്പെടേണ്ട പാലക്കാട് തിരുവനന്തപുരം മിന്നല്‍, 10ന് പുറപ്പെടേണ്ട പാലക്കാട് തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്, 10.30ന് പുറപ്പെടേണ്ട പാലക്കാട് തിരുവനന്തപുരം മിന്നല്‍ എന്നിവ നേരത്തേ ഓണ്‍ലൈന്‍ ബുക്കിങ് നടന്നതിനാല്‍ സമയം വൈകി സര്‍വീസ് നടത്തി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എ.എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, എം.കെ.ടി.യു.സി.ജെ, ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
വടക്കഞ്ചേരി: പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.കണ്ണമ്പ്ര കാരപ്പൊറയില്‍ സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സി.സി രാജന്‍ അധ്യക്ഷനായി. കല്ലിങ്കല്‍പ്പാടത്ത് സി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.സി ബിജു അധ്യക്ഷനായി. പുളിങ്കൂട്ടത്ത് ടി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജപ്പന്‍ അധ്യകനായി. കിഴക്കഞ്ചേരി കണിയ മംഗലത്ത് കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി സുന്ദരന്‍ അധ്യക്ഷനായി. പറശ്ശേരിയില്‍ പി.എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസനാര്‍ അധ്യക്ഷനായി. വാല്‍ക്കുളമ്പില്‍ എ.ടി ഔസേഫ് ഉദ്ഘാടനം ചെയ്തു. ബാബു അധ്യക്ഷനായി. കുണ്ടു കാട്ടില്‍ എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അധ്യക്ഷനായി. മുടപ്പല്ലൂരില്‍ എ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ അധ്യക്ഷനായി. മംഗലം ഡാമില്‍ കെ.വി കുമാരന്‍ ഉദ്ഘാടനം ചെയ്തു. സെയ്താലി അധ്യക്ഷനായി. വണ്ടാഴിയില്‍ പി.സി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണികണ്ടന്‍ അധ്യക്ഷനായി.
പുതുക്കോട്ടില്‍ എ.കെ സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വടക്കഞ്ചേരിയില്‍ കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. മംഗലത്ത് കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."