HOME
DETAILS
MAL
പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി: നിര്‍ദേശം കുവൈത്ത് പാര്‍ലമെന്റ് സമിതി തള്ളി
backup
April 03 2018 | 19:04 PM
കുവൈത്ത് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കുവൈത്ത് പാര്‍ലമെന്റ് നിയമകാര്യ സമിതി തള്ളി. പാര്‍ലമെന്റിന്റെ ഫിനാന്‍സ് കമ്മിറ്റി അംഗീകരിച്ച നിര്‍ദേശമാണ് കഴിഞ്ഞ ദിവസം സമിതിക്കു മുന്‍പാകെ അവതരിപ്പിച്ചത്. നിര്‍ദേശം മലയാളികള്‍ അടക്കം ലക്ഷക്കണക്കിനു പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം അംഗീകരിച്ചതെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് നിയമകാര്യ സമിതിയെ അറിയിച്ചു. നികുതി ചുമത്തുന്നതില്‍ ഭരണഘടനാപരമായ തടസമില്ലെന്നായിരുന്നു നിയമോപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."