HOME
DETAILS
MAL
എടയന്നൂര്‍ അക്രമം: അന്‍പതോളം പേര്‍ക്കെതിരേ കേസ്
backup
April 04 2018 | 05:04 AM
മട്ടന്നൂര്‍: കഴിഞ്ഞ ദിവസം മട്ടന്നൂര്‍ തെരൂരിലുണ്ടായ അക്രമത്തെ തുടര്‍ന്ന് അന്‍പതോളം കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ കല്ലേറില്‍ തെരൂറിലെ പ്രദീപ്(34) സാരമായ പരുക്കേറ്റിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നയിച്ച നവദര്‍ശന്‍ യാത്രയുടെ ഉദ്ഘാടന ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പ്രകടനത്തനിടെയാണ് അക്രമം നടന്നത്. പ്രകടനം കഴിഞ്ഞ് എടയന്നൂരിലേക്ക് മടങ്ങുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ കല്ലേറ് നടത്തുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തി മനപൂര്‍വം പ്രശ്നമുണ്ടാക്കുകയാണെന്നാണ് സി.പി.എം പറയുന്നത്. വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."