ചാത്തമറ്റം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്
മൂവാറ്റുപുഴ: ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ ക്ലാസുകളും അടുത്ത അധ്യായനവര്‍ഷം ആരംഭം മുതല്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയാണന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എ അനുവദിച്ച കംപ്യൂട്ടറുകളും, ലാപ്‌ടോപ്പുകളും, പ്രജക്ടറുകളും ഉപയോഗപ്പെടുത്തിയാണ് എല്ലാ ക്ലാസുകളും ഹൈടെക് ആക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് സ്‌കൂളുകളുടെ നവീകരണത്തിന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തി സ്‌കൂളിന്റെ ഭൗതീക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും എ.വി സുരേഷ് പറഞ്ഞു.
1949ല്‍ എല്‍.പി.സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച്, 1964ല്‍ യു.പി.സ്‌കൂളായും, 1981ല്‍ ഹൈസ്‌കൂളായും, 1998ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായും വളര്‍ന്നു. ഒന്നു മുതല്‍ 12വരെയുള്ള ക്ലാസുകളിലായി 400 ഓളം കുട്ടികള്‍ പഠിച്ച് വരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കി മരുന്ന സ്‌കൂള്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പരിശീലനങ്ങളും വാഹന സൗകര്യവും ഒരുക്കിയിട്ടുï്. അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം എല്‍ദോ എബ്രഹാം എം.എല്‍.എ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സണ്‍ ഇല്ലിക്കലിന് നല്‍കി നിര്‍വഹിച്ചു. മികവ് സി.ഡി പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ പറമ്പില്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ഇ.വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍, ജാന്‍സി ബിജു, ലൂഷദ് ഇബ്രാഹിം, മേജോ ജോര്‍ജ്, വി.പി.പോള്‍, പി.എം.കോയാകുട്ടി, അഡ്വ. എ.കെ ശ്രീകാന്ത്, വി.ജെ.മാത്യു, ശ്രീജ രാജേഷ്, ഷിജി ബിനു, ഡോ.റോയി, ഡോ.മനേഷ്, എന്‍.ടി.കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ ഹെഡ്മാസ്റ്റര്‍ ഇ.വിശ്വനാഥന്‍, പി.ടി.എ പ്രസിഡന്റ് വി.ജെ.മാത്യു, അധ്യാപകരായ ഫ്രാന്‍സിസ് പുന്നോലില്‍, സെന്‍സന്‍ റോയി എന്നിവരും പങ്കെടുത്തു.മൂവാറ്റുപുഴ: ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ ക്ലാസുകളും അടുത്ത അധ്യായനവര്‍ഷം ആരംഭം മുതല്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയാണന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എ അനുവദിച്ച കംപ്യൂട്ടറുകളും, ലാപ്‌ടോപ്പുകളും, പ്രജക്ടറുകളും ഉപയോഗപ്പെടുത്തിയാണ് എല്ലാ ക്ലാസുകളും ഹൈടെക് ആക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് സ്‌കൂളുകളുടെ നവീകരണത്തിന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തി സ്‌കൂളിന്റെ ഭൗതീക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും എ.വി സുരേഷ് പറഞ്ഞു.
1949ല്‍ എല്‍.പി.സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച്, 1964ല്‍ യു.പി.സ്‌കൂളായും, 1981ല്‍ ഹൈസ്‌കൂളായും, 1998ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായും വളര്‍ന്നു. ഒന്നു മുതല്‍ 12വരെയുള്ള ക്ലാസുകളിലായി 400 ഓളം കുട്ടികള്‍ പഠിച്ച് വരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കി മരുന്ന സ്‌കൂള്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പരിശീലനങ്ങളും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം എല്‍ദോ എബ്രഹാം എം.എല്‍.എ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സണ്‍ ഇല്ലിക്കലിന് നല്‍കി നിര്‍വഹിച്ചു. മികവ് സി.ഡി പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ പറമ്പില്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ഇ.വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍, ജാന്‍സി ബിജു, ലൂഷദ് ഇബ്രാഹിം, മേജോ ജോര്‍ജ്, വി.പി.പോള്‍, പി.എം.കോയാകുട്ടി, അഡ്വ. എ.കെ ശ്രീകാന്ത്, വി.ജെ.മാത്യു, ശ്രീജ രാജേഷ്, ഷിജി ബിനു, ഡോ.റോയി, ഡോ.മനേഷ്, എന്‍.ടി.കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ ഹെഡ്മാസ്റ്റര്‍ ഇ.വിശ്വനാഥന്‍, പി.ടി.എ പ്രസിഡന്റ് വി.ജെ.മാത്യു, അധ്യാപകരായ ഫ്രാന്‍സിസ് പുന്നോലില്‍, സെന്‍സന്‍ റോയി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."