സ്കൂള്‍, കോളജ് മാനേജ്മെന്റ് സീറ്റ് നിര്‍ത്തലാക്കണം
പരീക്ഷകള്‍ അവസാനിച്ചതിനാല്‍ മക്കളുടെ പ്ലസ് ടു , ഡിഗ്രി പ്രവേശനത്തിന്റെ ചിന്തയിലാണ് രക്ഷിതാക്കള്‍. മാര്‍ക്കിന്റെ ക്രമത്തില്‍ മെറിറ്റിലാണ് പ്രവേശനം നടക്കുന്നത് എന്നാണു സങ്കല്പം. എന്നാല്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ 20% സീറ്റില്‍ മാനേജര്‍ക്കു പ്രവേശനം നടത്താം. 20% സീറ്റില്‍ സമുദായത്തിലെ കുട്ടികള്‍ക്കു മാത്രം പ്രവേശനം. ബാക്കി 60 ശതമാനത്തില്‍ മാത്രമാണ് മെറിറ്റ്. മാനേജരുടെ ക്വാട്ടയില്‍ പലേടത്തും ലേലം വിളിയിലൂടെയാണ് പ്രവേശനം. പലരും ഇതിനകം തന്നെ പണം വാങ്ങി പ്രവേശനം നല്കിക്കഴിഞ്ഞിട്ടുണ്ട്. പ്ലസ്ടുവിന് അരലക്ഷം രൂപവരെയും ബി.കോമിന് മൂന്നുലക്ഷം വരെയുമാണ് മാനേജര്‍ വാങ്ങുന്ന'സംഭാവന'. ഈ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മാനേജ്മെന്റ്, സമുദായ ക്വാട്ടകള്‍ നിര്‍ത്തലാക്കണം. സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും മുഴുവന്‍ സീറ്റിലേക്ക് പ്രവേശനം മെറിറ്റില്‍ മാത്രമാകണം.
തിരുവനന്തപുരം തോന്നയ്ക്കലില്‍ പുതുതായി ലഭിച്ച എയ്ഡഡ് കോളജില്‍ മാനേജ്മെന്റ് സീറ്റുകള്‍ ആവശ്യമില്ല എന്നു സത്യസായി ട്രസ്റ്റ് നല്കിയ സമ്മതം എല്ലാ മാനേജ്മെന്റുകള്‍ക്കും മാതൃകയാവേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."