HOME
DETAILS

കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചും പിക്കറ്റിങും നടത്തി

  
backup
April 04 2018 | 20:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരേ കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമകാലിക കേരളം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വിളകളുടെ കൃഷിയും നഷ്ടത്തിലാണ്. ഇതിന് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക വിളകള്‍ക്ക് വില നിശ്ചയിക്കാനും താങ്ങുവില പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാകണം. കേന്ദ്രത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ തന്നെയാണ് കേരളത്തില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും കര്‍ഷക ആത്മഹത്യയും മാര്‍ച്ചില്‍ മുദ്രാവാക്യങ്ങളായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് അധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. ഈ സമരം സൂചന മാത്രമാണെന്നും കെ.പി.സി.സി നല്‍കിയ നിവേദനത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന നെല്ല് സംഭരണം, പച്ചത്തേങ്ങ സംഭരണം തുടങ്ങിയ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ച് നടത്തിയ പാര്‍ട്ടി കേരളത്തില്‍ കര്‍ഷകരുടെ കഴുത്ത് ഞെരിക്കുകയാണ്.
റബര്‍പാല്‍ ഇറക്കുമതി ചെയ്ത് വില ഇടിക്കാനുള്ള നടപടികള്‍ കേന്ദ്രം നിര്‍ത്തിവയ്ക്കുക, രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുക, സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം എത്രയും വേഗം കൊടുത്തുതീര്‍ക്കുക, നാളികേര സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും ആനുകൂല്യങ്ങള്‍ ഉടനടി നല്‍കുക, നീര ഉല്‍പാദനത്തിനും വിപണനത്തിനും ഗവണ്‍മെന്റ് സഹായം ഉറപ്പാക്കുക, റബര്‍ ഉത്തേജക പാക്കേജിന്റെ തറവില കിലോയ്ക്ക് 200 രൂപയായി വര്‍ധിപ്പിക്കുക, എല്ലാ കാര്‍ഷിക വിളകള്‍ക്കും അടിയന്തരമായി തറവില നിശ്ചയിക്കുക, റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് പിക്കറ്റിങ്ങ് നടത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി. ശരത്ചന്ദ്ര പ്രസാദ്, തമ്പാനൂര്‍ രവി, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആര്‍. വല്‍സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago