ജമ്മു കശ്മിരിന് നല്കിയ പ്രത്യേക പദവി താല്‍ക്കാലികമല്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മിരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 താല്ക്കാലികമായുള്ളതല്ലെന്ന് സുപ്രിം കോടതി. 2017ലെ സര്‍ഫേസി കേസില്‍ സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇക്കാര്യം ശരിവച്ചാണ് വീണ്ടും കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
ജസ്റ്റിസുമാരായ എ.കെ ഗോയല്‍, ആര്.എഫ് നരിമാന് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കുമാരി വിജയലക്ഷ്മി ഝാ സമര്‍പ്പിച്ച അപ്പീലിലാണ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
ജമ്മുകശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഫയല്‍ ചെയ്ത കേസ് 2014ല്‍ സുപ്രിം കോടതി തള്ളിയിരുന്നു. അതിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ജമ്മു കശ്മിരിന്റെ പ്രത്യേക പദവി ശരിവച്ചിരിക്കുന്നത്.
ഭരണഘടനയുടെ 370ാം വകുപ്പ് അനുസരിച്ച് കശ്മിരിന് നല്‍കിയത് താല്ക്കാലികമായ പ്രത്യേക പദവിയായിരുന്നു.
1957ല്‍ ജമ്മുവും കശ്മിരും ലയിച്ചതോടെ ഈ പദവിയും അവസാനിച്ചുവെന്ന് കാണിച്ചായിരുന്നു വിജയലക്ഷ്മി ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."